കണ്ണൂരിൽ ബസില്‍ കയറ്റാതെ വിദ്യാര്‍ത്ഥികളെ മഴയത്ത് നിര്‍ത്തിയ സംഭവത്തില്‍ ഇടപെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ സ്വകാര്യ ബസ് ജീവനക്കാരുടെ ഭീഷണി. പ്രതിഷേധിക്കുന്നവരുടെ ദേഹത്തുകൂടി വാഹനം കയറ്റിയിറക്കണമെന്ന് സ്വകാര്യ ബസ് ജീവനക്കാര്‍ പറയുന്ന ശബ്ദരേഖ പുറത്തായി.
സ്വകാര്യ ബസ് ജീവനക്കാരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലണ് സന്ദേശം വന്നത്. സ്വകാര്യ ബസുകള്‍ക്കെതിരെ പ്രതികരിക്കാന്‍ എല്ലാവര്‍ക്കും താല്‍പര്യമാണെന്നും കെഎസ്ആര്‍ടിസി ബസ് ജീവനക്കാരന്‍ അച്ഛനേയും മകളേയും അപമാനിച്ചിട്ടും അതിനെതിരെ പ്രതികരിക്കാന്‍ ആരും വന്നില്ലെന്നും ഉള്‍പ്പെടെ ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്.
തലശേരിയില്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതെ മഴയത്ത് നിര്‍ത്തിയ സംഭവത്തിലാണ് എസ്എഫ്‌ഐ സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം ട്വന്റിഫോര്‍ സംഘത്തിനുനേരെ അസഭ്യം പറഞ്ഞ സാഗര ബസിനെതിരെ നേരത്തേയും പരായുണ്ടായിരുന്നു