28.7 C
Kollam
Friday, March 24, 2023
HomeNewsCrimeപ്രണയപ്പക; യുവാവ് ബിരുദ വിദ്യാര്‍ഥിയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തി

പ്രണയപ്പക; യുവാവ് ബിരുദ വിദ്യാര്‍ഥിയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തി

പ്രണയപ്പകയെ തുടര്‍ന്ന് യുവാവ് ബിരുദ വിദ്യാര്‍ഥിയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തി. സ്വകാര്യ കോളേജ് വിദ്യാര്‍ഥിനിയായ സത്യ (22) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ആദമ്പാക്കം സ്വദേശിയായ സതീഷ് എന്ന യുവാവ് പെണ്‍കുട്ടിയെ തള്ളിയിട്ട് കൊന്ന ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്.

ചെന്നൈ സബര്‍ബന്‍ ട്രെയിനിന്റെ മൗണ്ട് സ്റ്റേഷനിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പ്രതിയായ സതീഷ്, സത്യയെ പിന്‍തുടര്‍ന്ന് സംസാരിക്കുന്നതിനിടയിലാണ് ക്രൂരത ചെയ്തതെന്നും വിവരമുണ്ട്. സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്‌റ്റേഷനില്‍ സംസാരിക്കവെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ ട്രെയിന്‍ പാഞ്ഞുവന്നപ്പോളാണ് പ്രതി, സത്യയെ തള്ളിയിട്ടതെന്ന് കണ്ടുനിന്നവര്‍ പറയുന്നു. സത്യ തല്‍ക്ഷണം മരിച്ചു. തല തകര്‍ന്നാണ് സത്യ മരിച്ചത്. റെയില്‍വേ പൊലീസ് എത്തും മുന്നേ തന്നെ സതീഷ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

- Advertisment -

Most Popular

- Advertisement -

Recent Comments