28.1 C
Kollam
Sunday, December 22, 2024
HomeNewsCrimeമന്ത്രവാദത്തിന്റെ പേരില്‍ പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി യുവതി

മന്ത്രവാദത്തിന്റെ പേരില്‍ പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി യുവതി

മന്ത്രവാദത്തിന്റെ പേരില്‍ പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി കൊല്ലം സ്വദേശിനിയായ യുവതി. ‘ബാധ’ ഒഴിപ്പിക്കാന്‍ ഭര്‍ത്താവും ഭര്‍തൃമാതാവും തന്നെ അബ്ദുള്‍ ജബ്ബാര്‍ എന്നയാളുടെ വീട്ടില്‍ എത്തിച്ചെന്നും ഇയാള്‍ നഗ്നപൂജ നടത്തിയെന്നുമാണ് യുവതി ഉന്നയിക്കുന്ന പരാതി. യുവതിയുടെ പരാതിയില്‍ ചടയമംഗലം പൊലീസ് കേസെടുത്തു.

യുവതിയുടെ വാക്കുകള്‍:

കല്ല്യാണം കഴിഞ്ഞ് പോയ രാത്രി മുതല്‍ അബ്ദുള്‍ ജബ്ബാര്‍ എന്നയാള്‍ ആ വീട്ടിലുണ്ട്. ഭര്‍ത്താവിന്റെ പെങ്ങളുടെ റൂമിലാണ് അയാള്‍ താമസിച്ചത്. ആരാണെന്ന് ചോദിച്ചപ്പോള്‍ ശ്രുതിയെ(ഭര്‍തൃസഹോദരി) വിവാഹം കഴിക്കാന്‍ പോകുന്ന ആളാണെന്ന് പറഞ്ഞു. ആ മുറിയില്‍ തന്നെയായിരുന്നു എപ്പോഴും അയാള്‍. പുറത്തേക്ക് പോലും ഇറങ്ങില്ലായിരുന്നു.

ഒരിക്കല്‍ ഹണിമൂണിന് പോകാമെന്ന് പറഞ്ഞ് എന്നെ ബംഗളൂരുവിലേക്ക് കൊണ്ടുപോയി. എന്റെ ദേഹത്ത് ബാധയുണ്ടെന്നും അതൊഴിപ്പിക്കണമെന്നുമായിരുന്നു ഇവരുടെ ലക്ഷ്യം. അവിടെ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. ആ പെണ്‍കുട്ടിയെ നഗ്നയാക്കി പുറത്ത് പറയാന്‍ പറ്റാത്ത രീതിയില്‍ ആക്കിയാണ് പൂജയ്ക്കിരുത്തുന്നത്. അവിടെ കുറേ കാര്യങ്ങള്‍ കൂടി കണ്ടപ്പോള്‍ ഞാന്‍ പ്രശ്‌നമുണ്ടാക്കി. തിരിച്ചുപോകണമെന്ന് പറഞ്ഞപ്പോള്‍, എന്നെ നിര്‍ബന്ധിച്ച് പൂജയ്ക്കിരുത്താന്‍ ശ്രമിച്ചു.

ഇതൊന്നും എന്റെ വീട്ടില്‍ പോലും അറിയിക്കാന്‍ സമ്മതിച്ചില്ല.നാഗൂര്‍, ഏര്‍വാടി, കൊടുങ്ങല്ലൂര്‍, ബീമാപ്പള്ളി എന്നിവിടങ്ങളിലാണ് അയാളുടെ പ്രധാന കേന്ദ്രങ്ങള്‍. രണ്ട്‌നില വീട് പുറത്തുനിന്ന് മറയ്ക്കാന്‍ മുന്നില്‍ കെട്ടിടങ്ങളൊക്കെ കെട്ടിമറച്ചു.എന്തൊക്കെയോ മന്ത്രങ്ങള്‍ ചൊല്ലിയാണ് ബാധ ഒഴിപ്പിക്കുന്നത്. അവിടെ കണ്ട പെണ്‍കുട്ടിക്ക് എന്തോ കുടിക്കാന്‍ കൊടുത്തു. കുറച്ചുകഴിഞ്ഞപ്പോള്‍ അവര്‍ തലകറങ്ങി വീണു.

അബ്ദുള്‍ ജബ്ബാറെന്ന ആള്‍ക്ക് കുടുംബവും കുട്ടികളുമൊക്കെയുണ്ട്. ഞാനിത് പുറത്ത്പറയുമെന്ന് പറന്നപ്പോള്‍ എന്റെ മൂത്ത സഹോദരനെ തല്ലി. കേസ് കൊടുത്തിട്ടും ഈ അബ്ദുള്‍ ജബ്ബാറിലേക്ക് മാത്രം അന്വേഷണം എത്തുന്നില്ല’. യുവതി പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments