കേന്ദ്രസർക്കാരിലെ വിവിധ വകുപ്പുകൾക്ക് കീഴില്‍ പുതുതായി 10 ലക്ഷം പേരെ നിയമിക്കാനുള്ള നടപടികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുടക്കമിടും. 75, 000 പേർക്കുള്ള നിയമന ഉത്തരവ് രാവിലെ 11 മണിക്ക് നടക്കുന്ന തൊഴില്‍മേളയില്‍ പ്രധാനമന്ത്രി കൈമാറും. 38 മന്ത്രാലയങ്ങൾക്ക് കീഴിലായാണ് ഈ നിയമനങ്ങൾ.
ഓൺലൈനിലൂടെയാണ് പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുക്കുക. ഒന്നര വർഷത്തിനകം പത്ത് ലക്ഷം പേർക്ക് കേന്ദ്രസർക്കാരിനു കീഴിൽ ജോലി നല്‍കുമെന്ന് ജൂണിലാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.