27.1 C
Kollam
Sunday, December 22, 2024
HomeNewsCrimeചടയമംഗലം മന്ത്രവാദ കേസ്; മുഖ്യ പ്രതി അബ്ദുൽ ജബ്ബാറിനു എതിരെ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ചടയമംഗലം മന്ത്രവാദ കേസ്; മുഖ്യ പ്രതി അബ്ദുൽ ജബ്ബാറിനു എതിരെ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കൊല്ലം -ചടയമംഗലം മന്ത്രവാദ കേസിലെ മുഖ്യ പ്രതി അബ്ദുൽ ജബ്ബാറിനു എതിരെ പോലീസിൽ വീണ്ടും പരാതി.അബ്ദുൾ ജബ്ബാറിന്റെ സഹായി സിദ്ദീഖിന്റെ ഭാര്യയാണ് പരാതികാരി.മയക്കുമരുന്ന് നൽകി പൂജ ചെയ്യാൻ ശ്രമിക്കുകയും എതിർത്തപ്പോൾ ക്രൂരമായി മർദിച്ചതായും സിദ്ദിഖിൻ്റെ ഭാര്യ.തന്റെ 13കാരിയായ ഇളയ സഹോദരിയെ കന്യക പൂജ നടത്തണമെന്ന് ആവശ്യപ്പെട്ടെന്നും, സിദ്ധിക്കും ജബ്ബാറും കൂട്ടാളികളും ചേർന്ന് തമിഴ്നാട്ടിലേക്കു കൂട്ടികൊണ്ട് പോകാൻ ശ്രമിച്ചുവെന്നും വെളിപ്പെടുത്തി.

അബ്ദുൾ ജബ്ബാർ 27പവൻ സ്വർണം തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.മൂന്നു വർഷങ്ങൾക്കു മുമ്പാണ് ചെറിയ വെളിനല്ലൂർ സ്വദേശിയായ യുവതിയെ ജബ്ബാറിന്റെ സഹായി സിദ്ദിഖ് വിവാഹം കഴിക്കുന്നത്.വിവാഹം കഴിഞ്ഞു മൂന്നു ദിവസം ആയപ്പോൾ തന്നെ മയക്കുമരുന്ന് നൽകി തന്നെ മന്ത്രവാദത്തിനു ജബ്ബാറിന്റെ വീട്ടിൽ എത്തിച്ചുവെന്നും യുവതി പറഞ്ഞു.

തന്റെ 13വയസ്സുകാരിയായ ഇളയ സഹോദരിയെ കന്യക പൂജ നടത്തണമെന്ന് സിദ്ധിക്കും ജബ്ബാറും ആവശ്യപ്പെട്ടു. സഹോദരിയെ തമിഴ്നാട്ടിലേക്കു കൂട്ടികൊണ്ട് പോകാൻ ശ്രമിച്ചു. എന്നാൽ മാതാപിതാക്കൾ കുട്ടിയെ വീട്ടിൽ നിന്നും മാറ്റുകയും ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് ആ ശ്രമം പാരാജ യപെടുകയായിരുന്നുവെന്നാണ് ഇവർ പറയുന്നത്. എട്ടു മാസങ്ങൾക്ക് മുൻപ് കൊട്ടാരക്കര റൂറൽ എസ്.പിക്കും. വനിതാ കമ്മീഷനിലും.

ചടയമംഗലം പോലീസിലും പരാതി നൽകിയിരുന്നു.എന്നാൽ തങ്ങൾക്കു യാതൊരു നീതിയും കിട്ടിയില്ലെന്നു പെൺകുട്ടിയുടെ കുടുംബം പറയുന്നു.അബ്ദുൾ ജബ്ബാറിന് എതിരെ പുതിയ പരാതി രജിസ്റ്റർ ചെയ്തതിന് പിന്നാലെ യുവതിയുടെ മാതാപിതാക്കളെ ചടയമംഗലം പോലീസിൽ വിളിച്ചു വരുത്തി മൊഴി രേഖപെടുത്തി.ഒളിവിൽ കഴിയുന്ന പ്രധാന പ്രതികളെ ഉടൻ പിടികൂടുമെന്ന് ചടയമംഗലം സി.ഐ പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments