27.8 C
Kollam
Saturday, December 21, 2024
HomeLifestyleBeautyവരണ്ട ചർമ്മം പ്രായാധിക്യത്തിന് വഴിയൊരുക്കും; മുൻകരുതലുകൾ സ്വീകരിക്കുക

വരണ്ട ചർമ്മം പ്രായാധിക്യത്തിന് വഴിയൊരുക്കും; മുൻകരുതലുകൾ സ്വീകരിക്കുക

ചർമ്മത്തിൽ കൊഴുപ്പിന്റെ അംശം കുറയുന്നതാണ് വരണ്ട ചർമ്മം ഉണ്ടാവാൻ പ്രധാന കാരണം. എണ്ണമയം ഒട്ടും തന്നെ ഉണ്ടായിരിക്കില്ല. വരകളും ചുളിവുകളും ഇതോടെ ഉണ്ടാവുന്നു.

പൊതുവായി ചർമ്മം മൂന്നു തരമാണ്: വരണ്ട ചർമ്മം, സാധാരണ ചർമ്മം, എണ്ണമയമുള്ള ചർമ്മം. എന്നാൽ, ഇതിനും പുറമെ കോമ്പിനേഷൻ, സെൻസിറ്റീവ് സ്കിൻ എന്നിങ്ങനെയുമുണ്ട്

വരണ്ട ചർമ്മത്തെ എങ്ങനെ മാറ്റിയെടുക്കാം

രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് ഒരു മോയ്സ്ചറൈസർ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. അതിന് പ്രകൃതിദത്തമായ ചീവയ്ക്ക പൊടിയോ, പയറുപൊടിയോ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.


രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് ഒരു മോയ്സ്ചറൈസർ ഉപയോഗിക്കുക

കഴിവതും രാസവസ്തുക്കൾ ഉപയോഗിക്കരുത്. കുളിക്കുന്നതിന് മുമ്പ് എണ്ണ തേക്കുന്നത് ഫലപ്രദമായിരിക്കും. കൺതടങ്ങളിൽ വരകൾ വീഴുന്നതിനാൽ കണ്ണിന് ചുറ്റും ഏതെങ്കിലും ക്രീം വെച്ച് മസാജ് ചെയ്യുന്നത് നന്നായിരിക്കും. ബേബി ഓയിൽ വെച്ച് മസാജ് ചെയ്യുന്നത് വളരെ ഉത്തമമാണ്. കഴിവതും സോപ്പ് ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക. പിന്നെ ചെയ്യാവുന്നത്; തേങ്ങാപിണ്ണാക്കിൽ പയറുപൊടിയും ഒലിവെണ്ണയും കലർത്തി അര മണിക്കൂർ നേരം ഒരു കപ്പിൽ സൂക്ഷിക അതിന് ശേഷം സോപ്പിന് പകരം ഇത് ഉപയോഗിച്ച് കുളിക്കുക. തുടർച്ചയായി ഇങ്ങനെ ശീലിച്ചാൽ ചർമ്മത്തിൽ കൊഴുപ്പിന്റെ അംശം വർദ്ധിച്ച് ചർമ്മം മൃദുലമായി മാറും. അതോടെ തോന്നിപ്പിക്കുന്ന പ്രായാധിക്യം ഒഴിവാക്കാനാവും.

- Advertisment -

Most Popular

- Advertisement -

Recent Comments