റൊട്ടിയും അപ്പവും കഴിക്കാനാണ് തങ്കശ്ശേരിയിലെ ആംഗ്ലോ ഇന്ത്യൻസ് ഫിഷ്മോളി ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇന്ന് എല്ലായിടവും സാർവ്വത്രികമായി. അവരുടെ ഭക്ഷണ ശൈലിയുടെ ഒരു പ്രധാന ഇനമായിരുന്നു ഇത്. ആംഗ്ലോ ഇന്ത്യൻസിന്റെ മനോമുകുരത്തിൽ നിന്നും കൈ നിപുണതയിൽ നിന്നും ഉരുത്തിരിഞ്ഞതാണ് ഫിഷ്മോളി എന്ന സങ്കല്പം.
ഫിഷ്മോളിയ്ക്ക് വേണ്ട വിഭവങ്ങൾ :
മാംസമുള്ള മീൻ – 1 കിലോ
സവാള ചെറുതായി അരിഞ്ഞത് – 3 കപ്പ്
ഇഞ്ചി അരിഞ്ഞത് – 1 ടിസ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് – 1 ടിസ്പൂൺ
കുരുമുളക് പൊടി – 1 ടീസ്പൂൺ
തേങ്ങ പാൽ – 1 കപ്പ്
മഞ്ഞൾ പൊടി – 1 ടിസ്പൂൺ
മല്ലിപൊടി – 1 ടീസ്പൂൺ
എണ്ണ – 3 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
വിനാഗിരി/ നാരങ്ങ നീര് – ആവശ്യത്തിന്
തക്കാളി ഇടത്തരം ചെറുതായി അരിഞ്ഞത് – 1 എണ്ണം
കറിവേപ്പില
തയ്യാറാക്കുന്ന രീതി :
മീൻ വൃത്തിയായി കഴുകി മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് കലർത്തി വെയ്ക്കുക. എണ്ണ അടുപ്പിൽ വെച്ച് ഈ മീൻ കഷണങ്ങൾ കുറച്ച് വേവും വരെ വറുത്തെടുക്കുക. എന്നിട്ട് അടുപ്പിൽ നിന്നും മാറ്റുക. മിച്ചമുള്ള എണ്ണയിൽ കുറച്ചു കൂടി എണ്ണ ഒഴിച്ച ശേഷം ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ വഴറ്റുക. തുടർന്ന് വിനാഗിരി, തേങ്ങ പാൽ, ഒരു കപ്പ് വെള്ളവും ചേർത്ത് അരപ്പ് ചൂടാക്കുക.ശേഷം മീൻ അതിലേക്ക് ഇടുക.
തങ്കശ്ശേരിയുടെ രൂചി ഭേദങ്ങൾ ഓർമ്മകളിൽ; ശേഷിപ്പുകൾ പോലും ഇല്ലാതായിരിക്കുന്നു
മീൻ വേവും വരെ ഏകദേശം 5 – 6 മിനിട്ട് വരെ വെയ്ക്കുക. പിന്നീട് തക്കാളി അരിഞ്ഞതും കുരുമുളക് പൊടിയും ചേർത്ത് യോജിപ്പിക്കുക. തക്കാളി കൂടുതൽ വെന്തു പോകാതെ ശ്രദ്ധിക്കണം. ഇനി അടുപ്പിൽ നിന്നും ഇറക്കുന്നത് ഫിഷ്മോളിയെന്ന ഒരു ടേസ്റ്റി കറിയാണ്.
കൂടുതൽ സ്വാദിഷ്ടവും ഭക്ഷണ പ്രിയരർക്ക് ആസ്വാദ്യകരവുമാണ്.