27.2 C
Kollam
Tuesday, November 19, 2024
HomeRegionalCulturalകൊല്ലത്തെ ശിലായുഗസംസ്കാരം; സിന്ധുനദീതട സംസ്‌കാരത്തേക്കാൾ പഴക്കമേറിയ പ്രാചീന സംസ്‌കാരം

കൊല്ലത്തെ ശിലായുഗസംസ്കാരം; സിന്ധുനദീതട സംസ്‌കാരത്തേക്കാൾ പഴക്കമേറിയ പ്രാചീന സംസ്‌കാരം

സിന്ധുനദീതട സംസ്‌കാരത്തേക്കാൾ പഴക്കമേറിയ പ്രാചീന സംസ്‌കാരം നിലനിന്നിരുന്ന നാടാണ് കൊല്ലം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുരാവസ്തു ഗവേഷകനായ ഡോ. പി രാജേന്ദ്രന്റെ നേതൃത്വത്തിൽ നടന്ന പര്യവേക്ഷണങ്ങളുടെ ഫലമായി ലഭ്യമായ ശിലായുഗാവശിഷ്‌ടങ്ങൾ ഇതിന് തെളിവാണ്. ലക്ഷംവർഷങ്ങൾ പഴക്കമുള്ള പുരാതന ശിലായുഗം (പാലിയോലിത്തിക്- 710000 ബിസി), ചെറുശിലായുഗം (മിസോലിത്തിക് അഥവാ മൈക്രോലിത്തിക്- 10000-3000ബിസി), നവീനശിലായുഗം (നിയോലിത്തി ക്, 3000-1500ബിസി), മഹാശിലായുഗം (മെഗാലിത്തി ക്, 1000ബിസി) എന്നീ സംസ്‌കാരങ്ങളുടെ തെളിവുകളാണ് ലഭിച്ചിട്ടുള്ളത്.

കൊല്ലത്തിന് ചീനാബന്ധത്തിന്റെ തെളിവ്; തങ്കശേരിയിൽനിന്നു ലഭ്യമായ അവശിഷ്ടങ്ങൾ

ജില്ലയിലെ തെന്മല, ശെന്തുരുണി, കൂവക്കാട്, മൺറോതുരുത്ത്, മതിലകം, പെരുമൺ, കടവൂർ, മയ്യനാട്, മങ്ങാട്, പോരേടം, വലിയപാടം, കരിമ്പാലൂർ, ഏറം, ശാസ് താംകോട്ട എന്നീ സ്ഥലങ്ങളിൽനിന്നാണ് ശിലാ യുഗസംസ്‌കാരത്തിന്റെ തെളിവുകൾ കണ്ടെടുത്തിട്ടുള്ളത്. തങ്കശേരി, ചിന്നക്കട എന്നിവിട ങ്ങളിൽനിന്ന് ചൈനീസ് സംസ്‌കാരത്തിന്റെ അവശേഷിപ്പുകളും ലഭിച്ചിട്ടുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments