1965ൽ മുറപ്പെണ്ണ് എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ച് മലയാള സിനിമയിൽ കാൽവെപ്പ് .ഇരുട്ടിൻറെ ആത്മാവ് ,
നഗരമേ നന്ദി, ഓളവും തീരവും,പഞ്ചാഗ്നി ,വടക്കൻ വീരഗാഥ,നീലത്താമര പഴശ്ശിരാജ തുടങ്ങിയ 25 ഓളം ചിത്രങ്ങൾക്ക് രചന നിർവഹിച്ചു.1974 ൽ നിർമാല്യം സിനിമ രചനയും നിർമ്മാണവും സംവിധാനവും ചെയ്തു.
തുടർന്ന് ബന്ധനം, വാരിക്കുഴി,മഞ്ഞ്,കടവ് എന്നി ചിത്രങ്ങൾ തിരക്കഥ എഴുതി സംവിധാനം ചെയ്തു.1996 ൽ ജ്ഞാനപീഠം അവാർഡ് നേടി. 1989ൽ വടക്കൻ വീരഗാഥ, 1991ൽ കടവ്, 1992ൽ സദയം, 1996 ൽ പരിണയം എന്നീ ചിത്രങ്ങൾക്ക് തിരക്കഥകൾക്കുള്ള അവാർഡും 1973 ൽ സംവിധാനം ചെയ്ത നിർമാല്യത്തിന് ദേശീയതലത്തിൽ സ്വർണക്കമലവും 1991 ൽ കടവിന് മികച്ച മലയാള സംവിധായകനുള്ള കേന്ദ്രസർക്കാരിൻറെ രജത കമലവും ലഭിച്ചു. നിർമ്മാല്യം, ബന്ധനം,കടവ് എന്ന ചിത്രങ്ങൾക്ക് 1973 ,1978, 1991 വർഷങ്ങളിൽ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.
എം ടി അവസാനിക്കാത്ത ഓർമകളുമായി വിട പറഞ്ഞു; മലയാള സാഹിത്യത്തിന് എക്കാലവും തീരാ നഷ്ടം
1983ല്‍ ആരൂഢം, 1985 ൽ അനുബന്ധം, 1996 ൽ സുകൃതം എന്നീ ചിത്രങ്ങളുടെ മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കി