മുതിർന്ന കോൺഗ്രസ് നേതാവായ പി. ചിദംബരത്തിന് രണ്ടാഴ്ച തിഹാർ ജയിൽ. സി.ബി. ഐ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് സെപ്റ്റംബർ 19 വരെ റിമാൻഡ് ചെയ്യാൻ പ്രത്യേക സി.ബി. ഐ കോടതി ഉത്തരവിട്ടത്.
ഇത് കോൺഗ്രസിനും വൻതിരിച്ചടിയാണ്. ധനമന്ത്രിയായിരിക്കേ ഐ.എൻ.എക്സ് മീഡിയ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാൻ മകൻ കാർത്തി ചിദംബരത്തിന്റെ പ്രേരണക്കു വിധേയനായി.തുടർന്ന് മകന് വഴിവിട്ട ഇളവുകൾ നൽകിയതായുള്ള കേസിലാണ് മുൻ ആഭ്യന്തര മന്ത്രി കൂടിയായ ചിദംബരം തിഹാർ ജയിലി ൽ എത്തിയത്. കൂടാതെ,വഴിവിട്ട വിദേശ നിക്ഷേപം അനുവദിച്ചതുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ എൻഫോഴ്സ്മെൽറ്റ്ഡയറക്ടറേറ്റിന്റെ അന്വേഷണവും ചിദംബരം നേരിടുകയാണ്. എന്നാൽ,
ഇൗ കേസിൽ എൻഫോഴ്സ്മെൻറിന്കീഴടങ്ങി തിഹാർ ജയിൽവാസം ഒഴിവാക്കാൻ അവസാനനിമിഷം വരെയും ചിദംബരത്തിന്റെ അഭിഭാഷകർ ശ്രമംനടത്തിയെങ്കിലും ഫലമുണ്ടായില്ല.
എന്നാൽ,ചിദംബരത്തിന്റെ അപേക്ഷയിൽ അഭിപ്രായം തേടി എൻഫോഴ്സ്മെന്റിന് നോട്ടീസ് അയക്കുകയാണ് പ്രത്യേക കോടതി ജഡ്ജി അജയ്കുമാർ കുഹാർ ചെയ്തത്. ഐ എൻ എക്സ് മീഡിയ കേസിൽ ആഗസ്റ്റ് 21ന് രാത്രിയാണ് ചിദംബരത്തെ വസതിയിലെത്തി സി.ബി. ഐ അറസ്റ്റു ചെയ്തത്. തുടർന്ന് അഞ്ചുതവണയായി അദ്ദേഹത്തിന്റെ സി.ബി. ഐ കസ്റ്റഡി 15 ദിവസം വരെ നീട്ടി. ചോദ്യം ചെയ്യൽ പൂർത്തിയായതിനാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിൽ അയക്കണമെന്ന് സി.ബി. ഐ കഴിഞ്ഞദിവസങ്ങളിലും വാദിച്ചു.
15 ദിവസത്തെ കസ്റ്റഡി പൂർത്തിയായതിനെ തുടർന്ന് ആദ്യം സുപ്രീംകോടതിയിലും പിന്നീട് സി.ബി. ഐ പ്രത്യേക കോടതിയിലും ചിദംബരത്തെ വ്യാഴാഴ്ച ഹാജരാക്കി.അതിനിടെ എൻഫോഴ്സ്മെന്റിന്റെ അറസ്റ്റ് ഒഴിവാക്കാനുള്ള മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കീഴടങ്ങാമെന്ന പ്രതിയുടെ നിലപാടിന്മേൽ കോടതി നോട്ടീസ് കൂടി അയച്ചതോടെ ജയിൽവാസമല്ലാതെ ചിദംബരത്തിനു മുന്നിൽ വഴിയും ഇല്ലാതായി.
മുൻആഭ്യന്തര മന്ത്രി തടവുപുള്ളിയായി മാറുന്ന അസാധാരണ നടപടികൾക്കാണ് ഡൽഹി സാക്ഷ്യം വഹിച്ചത്. ആഗസ്റ്റ് 21ന് അറസ്റ്റിലായ ശേഷം കഴിഞ്ഞ 15 ദിവസമായി സി.ബി.ഐ ആസ്ഥാനത്തെ ഗെസ്റ്റ് റൂമിലായിരുന്നു ചിദംബരം.