നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം നടത്തിയ സ്വര്‍ണ്ണവേട്ടയില്‍ 33 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി.
ശുചിമുറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കസ്റ്റംസ് കണ്ടെത്തിയത്. ഫ്ളഷ് ടാങ്കിലെ പ്ലേറ്റ് ഇളക്കിമാറ്റിയ ശേഷം നടത്തിയ പരിശോധനയില്‍ തങ്കവളകള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പെര്‍ഫ്യൂം കുപ്പിയിലും ഇന്‍സ്ട്രുമെന്‍സ് ബോക്സിലും ഒളിപ്പിച്ച നിലയിലാണ് മറ്റൊരാളില്‍ നിന്ന് സ്വര്‍ണം കണ്ടെത്തിയത്. ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം പുളിക്കല്‍ സ്വദേശിയില്‍ നിന്നുമാണ് കാല്‍ കിലോ സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണം ചങ്ങല രൂപത്തിലായിരുന്നു. ഒളിപ്പിച്ച സ്വര്‍ണം ജീവനക്കാരോ, മറ്റ് യാത്രക്കാരോ മുഖേന പുറത്തെത്തിക്കാനായിരുന്നു തന്ത്രം.