29.5 C
Kollam
Saturday, April 20, 2024
HomeNewsPoliticsസാമ്പത്തിക മേഖല പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം; ക്യാപിറ്റല്‍ ഗെയില്‍ ടാക്‌സില്‍ സര്‍ചാര്‍ജിന് ഇളവ് വരുത്തും; ...

സാമ്പത്തിക മേഖല പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം; ക്യാപിറ്റല്‍ ഗെയില്‍ ടാക്‌സില്‍ സര്‍ചാര്‍ജിന് ഇളവ് വരുത്തും; ആഭ്യന്തര കമ്പനികള്‍ക്ക് കോര്‍പറേറ്റ് നികുതിയില്‍ ഇളവ് ; പ്രഖ്യാപനം ജി.എസ്.ടി കൗണ്‍സില്‍ യോഗം ആരംഭിക്കുന്നതിന് മുമ്പ് ; പ്രഖ്യാപനത്തിനു ശേഷം സെന്‍സെക്‌സ് കുതിപ്പില്‍

സാമ്പത്തിക മേഖല പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ്. ധനമന്ത്രി നിര്‍മല സീതാരാമനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അവതരിപ്പിച്ചത്. പ്രഖ്യാപനത്തിനു ശേഷം മാര്‍ക്കറ്റിനു ഉണര്‍വ് വന്നു. സെന്‍സെക്‌സ് 1600 പോയിന്റിലും നിഫ്റ്റ് 10,900 ത്തിലുമാണ് ലക്ഷ്യം രേഖപ്പെടുത്തിയിരിക്കുന്നത്.

ആദായ നികുതി നിയമത്തിലും ഭേദഗതി വരുത്താന്‍ കേന്ദ്രം തീരുമാനിച്ചു. ഉത്പാദന വര്‍ധനവ് രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി മെയ്ക്ക് ഇന്‍ ഇന്ത്യ വഴിയുള്ള പദ്ധതികള്‍ക്കും സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കുറഞ്ഞ നികുതി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി വെട്ടി കുറച്ചു.

സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിന് ആദായനികുതി നിയമത്തില്‍ 2019-20 സാമ്പത്തികവര്‍ഷം മുതല്‍ പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്‍ പ്രകാരം മറ്റ് ആനുകൂല്യങ്ങളോ ഇളവുകളോ സ്വീകരിക്കാത്ത ആഭ്യന്തര കമ്പനികള്‍ക്ക് 22ശതമാനം നിരക്കില്‍ നികുതി അടച്ചാല്‍ മതിയാകും.
ക്യാപിറ്റല്‍ ഗെയില്‍ ടാക്സില്‍ ഉണ്ടായിരിക്കുന്ന സര്‍ചാര്‍ജിലും ഇളവ് വരുത്തും. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഫണ്ട് ഇന്‍ക്യൂബേറ്ററുകളില്‍ നിക്ഷേപിക്കുന്നതിന് അവസരം ഒരുക്കുമെന്നും പ്രഖ്യാപനത്തില്‍ പറയുന്നു.
നികുതി ഇളവിലൂടെ കേന്ദ്രസര്‍ക്കാരിനു ലഭിക്കുന്ന വരുമാനത്തില്‍ 1,45,000 കോടി രൂപയുടെ നഷ്ടം സഹിക്കുമെന്നും മന്ത്രിയുടെ പ്രഖ്യാപനത്തില്‍ പറയുന്നു.

ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലും വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ . നിലവില്‍ രാജ്യത്തെ ആഭ്യന്തര ഉപഭോഗം കുറഞ്ഞത് സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയേയും സ്വകാര്യ കമ്പനികളേയും വലിയ രീതിയിലാണ് ബാധിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കമ്പനികള്‍ക്ക് കൂടി വേണ്ടിയുള്ള പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments