25 C
Kollam
Friday, November 22, 2024
HomeNewsCrimeനിത്യാനന്ദ പണി തുടങ്ങി ; പോലീസിന് പണി കൂടും ; സ്വാമിമാരുടെ 'സെര്‍ണിക്കല്‍ ഡിസൈര്‍' തിരിച്ചറിഞ്ഞ്...

നിത്യാനന്ദ പണി തുടങ്ങി ; പോലീസിന് പണി കൂടും ; സ്വാമിമാരുടെ ‘സെര്‍ണിക്കല്‍ ഡിസൈര്‍’ തിരിച്ചറിഞ്ഞ് വിദേശ വനിത ; ഉന്നയിച്ചത് ഗുരുതര ആരോപണങ്ങള്‍; ആള്‍ ദൈവത്തിന്റെ’ കാമാവേശം കെട്ടടങ്ങിയിട്ടില്ല ; സന്യാസം വ്യവസായമാക്കിയ ‘മോസ്റ്റ് ഒബീഡ്യന്റ് ടൈക്കൂണിന്റെ’ അഭ്യാസങ്ങള്‍ പുറത്തു വിട്ടത് ആശ്രമത്തിന്റെ ‘ഐക്കണ്‍’ ആയി ഉപയോഗിച്ച വിദേശ വനിത

ആള്‍ദൈവം നിത്യാനന്ദക്കെതിരെയും മുന്‍നടിയും ഇപ്പോള്‍ നിത്യാനന്ദയുടെ പ്രഥമ ശിഷ്യയുമായ രഞ്ജിതക്കും എതിരെ വിദേശ വനിത രംഗത്ത്. നിത്യാനന്ദയുടെ ശിഷ്യയായിരുന്ന സാറാ സ്റ്റെഫനീ ലാന്‍ട്രിയാണ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

സാറാ സ്റ്റെഫാനി ലാന്‍ട്രിയെ വര്‍ഷങ്ങളായി ആശ്രമത്തിന്റെ ഐക്കണ്‍ ആയാണ് സ്വാമി വര്യന്‍ പ്രചരിപ്പിച്ചിരുന്നത്. കാഷായ വസ്ത്രമണിഞ്ഞ വിദേശ വനിതാ എന്ന പ്രതിശ്ചായ ഫ്‌ളക്‌സ് ബോര്‍ഡുകളിലും എന്തിനെറേ വിദേശ മാര്‍ക്കറ്റിങ്ങിന് വരെ ഉപയോഗിച്ചിരുന്നു. ഈ വേഷത്തില്‍ ആശ്രമത്തെയും നിത്യാനന്ദയെയും സാറാ സ്റ്റെഫനീ ലാന്‍ട്രി സ്തുതിക്കുന്ന നിരവധി വീഡിയോകള്‍ ആശ്രമം പുറത്തിറക്കിയത് ഇപ്പോഴും യൂട്യൂബില്‍ വൈറലാണ്.
എന്നാല്‍ ആശ്രമത്തില്‍ സര്‍വ്വശ്രീ നിത്യാനന്ദ കുട്ടികളെ പീഡിപ്പിച്ചിരുന്നുവെന്നാണ് സാറാ സ്റ്റെഫാനി ലാന്‍ട്രിയുടെ ആരോപണം. പീഡനങ്ങള്‍ക്ക് മുന്‍കൈയ്യെടുത്തിരുന്നത് രഞ്ജിതയാണെന്നും സാറാ വീഡിയോയിലൂടെ ആരോപിക്കുന്നു. നിത്യാനന്ദയുടെ ഭക്തയായി കുറെ വര്‍ഷം സാറ ശ്രീ നിത്യ സ്വരൂപ പ്രിയാനന്ദ എന്ന ആശ്രമത്തില്‍ കഴിഞ്ഞിരുന്നു. ആ സമയത്ത് 13 വയസ്സുള്ള പീഡനത്തിനിരയായ രണ്ട് കുട്ടികള്‍ തന്നോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞുവെന്നാണ് സാറ പറയുന്നത്.
രഹസ്യ പരിശീലനങ്ങള്‍ എന്ന പേരിലാണ് കുട്ടികളെ സ്വാമി പീഡിപ്പിച്ചിരുന്നത്. പണിയെടുപ്പിക്കുക, പട്ടിണിക്കിടുക, നിര്‍ജ്ജലീകരണം എന്നീ ക്രൂരതകള്‍ ചെയ്താണ് കുട്ടികളെ ഓരോ കാര്യങ്ങളും അനുസരിപ്പിക്കുന്നത്. മാത്രമല്ല, കുട്ടികളെ ഇവര്‍ തല്ലുകയും ചെയ്തിട്ടുണ്ട. ഈ കുട്ടികളെ പലപ്പോഴും സ്വാമി നിത്യാനന്ദ പീഡിപ്പിക്കാറുണ്ടായിരുന്നെന്നും സാറാ പറയുന്നു.

ഈ സത്യങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ താന്‍ കാനഡ വിടുകയായിരുന്നെന്നും സാറ പറഞ്ഞു. രഞ്ജിതയോട് താന്‍ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞിരുന്നു എന്നാല്‍ നിത്യാനന്ദയെ സ്തുതിക്കാന്‍ മാത്രമായിരുന്നു അവര്‍ സമയം കണ്ടെത്തിയിരുന്നത്. സാറ കൂട്ടിച്ചേര്‍ത്തു.

Previous article
Next article
- Advertisment -

Most Popular

- Advertisement -

Recent Comments