25.2 C
Kollam
Thursday, January 23, 2025
HomeNewsCrimeപഞ്ചാബ് നാഷ്ണല്‍ ബാങ്ക് തട്ടിപ്പു ഭീകരന്‍ ; പതിനായിരം കോടിയിലേറെ തട്ടിപ്പു നടത്തിയ മെഹുല്‍ ചോക്‌സിയെ...

പഞ്ചാബ് നാഷ്ണല്‍ ബാങ്ക് തട്ടിപ്പു ഭീകരന്‍ ; പതിനായിരം കോടിയിലേറെ തട്ടിപ്പു നടത്തിയ മെഹുല്‍ ചോക്‌സിയെ ഇന്ത്യക്ക് വിട്ടു നല്‍കും ചോക്‌സിയെ കൈവിട്ട് ആന്റിഗ്വ പ്രധാമന്ത്രി ; ചോക്‌സി തട്ടിപ്പുകാരനെന്ന് ഉറപ്പിച്ചു പറഞ്ഞ് പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണി

പഞ്ചാബ് നാഷ്ണല്‍ ബാങ്ക് തട്ടിപ്പു ഭീകരന്‍ മെഹുല്‍ ചോക്‌സിയെ ഇന്ത്യക്ക് വിട്ടുനല്‍കുമെന്ന് ആന്റിഗ്വ പ്രധാന മന്ത്രി ഗാസ്റ്റണ്‍ ബ്രൗണി .

ഇന്ത്യക്ക് ചോക്സിക്കെതിരെ അന്വേഷണം നടത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13500 കോടി തട്ടിയതിന്റെ പേരില്‍ ചോക്സിക്കെതിരെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ബ്രൗണിയുടെ ഈ പ്രസ്താവന സ്വാഗതാര്‍ഹമാണ്. അന്വേഷണം ഭയന്ന് കഴിഞ്ഞ വര്‍ഷം ഇന്ത്യവിട്ട മെഹുല്‍ ചോക്സി ആന്റിഗ്വയിലെത്തി പൗരത്വം സ്വീകരിക്കുകയായിരുന്നു. 2018 ജനുവരി 15 നാണ് ചോക്സിക്ക് ആന്റിഗ്വ ആന്‍ഡ് ബര്‍ബൂഡ പൗരത്വം ലഭിച്ചത്. ചോക്‌സിയെ കുറിച്ച് പ്രധാന മന്ത്രി ഗാസ്റ്റണ്‍ ബ്രൗണി പറയുന്നത് ഇങ്ങനെ:- ”മെഹുല്‍ ചോക്സി ഒരു തട്ടിപ്പുകാരനാണ്. ഞങ്ങളുടെ രാജ്യത്തിന് അദ്ദേഹത്തെ സംരക്ഷിച്ചതുകൊണ്ട് ഒരു ഗുണവുമില്ല. ചോക്സിയുടെ അപ്പീലുകള്‍ തള്ളിയതിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കും. ചോക്സി സഹകരിക്കുന്ന മുറയ്ക്ക് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണവുമായി മുന്നോട്ടു പോവാം.’ ബ്രൗണി എ.എന്‍.ഐയോടു പറഞ്ഞു. അതേസമയം, ജൂണ്‍ 17 ന് ബോംബെ ഹൈക്കോടതിയില്‍ താന്‍ അന്റിഗ്വയിലാണെന്നും പഞ്ചാബ് നാഷണല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് സഹകരിക്കാന്‍ തയ്യാറാണെന്നും പ്രസ്താവിച്ച് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments