പെണ്ണും അധോലോകവും ഇലയും മുള്ളും പോലെ കൊണ്ട് നടക്കുന്ന മുംബൈ ബോളിവുഡില്‍ ഡി കമ്പനിയുടെ സ്വാധീനം ചെറുതല്ല . സുഹൃദ് സത്കാരങ്ങള്‍ ഏറ്റുവാങ്ങി അവന് സുതുതി പാടിയവര്‍ ചെറുതല്ല.സമ്മാനങ്ങളും സത്കാരങ്ങളും വഴി ബോളിവുഡിലെ ബാദുഷാക്കളെ വരെ കൈപിടിയില്‍ ആടിയവന്‍. ഒരുപക്ഷെ ഇവന്റെ ശബ്ദം പോലും യൂത്ത്ക്കള്‍ക്ക് ഇന്ന് സൈക്ക് ആണ് . മുംബൈയുടെ ഞാടി ഞരമ്പുകളില്‍ വരെ രക്തം കൊണ്ട് ടെറര്‍ ചിത്രം വരച്ചവന്‍ . ദാവൂദ് ഇബ്രാഹിം കര്‍സര്‍ എന്ന ദാവുദ് ഇബ്രാഹിം. ഫോര്‍ബ്‌സ് മാഗസീനില്‍ വരെ ഇവന്റെ മുഖ ചിത്രം അച്ചടിച്ചു വന്നിട്ടുണ്ട്.
എതിരാളികള്‍ ഏറെയുള്ള രാഷ്ട്രീയക്കാരെയും ബോളിവുഡ് ബാദുഷാ മാരെയും കാശ് കൊടുത്തു പോറ്റുന്നവന്‍. ഇന്നും ദാവൂദ് അറിയാതെ മുംബൈയില്‍ ഒരു പ്രഭാതം ഇല്ല. എന്നാല്‍ ദാവൂദും പറയുന്നു ഞാന്‍ കൊന്നിട്ടില്ല. കൊല്ലിച്ചിട്ടേ ഉള്ളൂ. ബൈക്ക് മെക്കാനിക്കില്‍ നിന്ന് അധോലോക നായകന്‍മാരിലേക്ക് എത്തപ്പെട്ട അബുസലീം ,ചോട്ടാ രാജന്‍ എന്നിവരുടെ ഉറ്റ ചങ്ങാതി . കുടിപകയുടെ ക്ലാസിക് ഉദാഹരണങ്ങളായി ഇങ്ങനെ കുറേപേര്‍. ഇങ്ങ് കണ്ണൂര്‍ വരെ ഉണ്ട് ദാവൂദിന്റെ ചങ്ങാതിമാര്‍. മുഹമ്മദ് അല്‍ത്താഫ് സെയ്ഫ് എന്നാണ് ഇവന്റെ നാമം. ദാവൂദിന്റെ ഡി കമ്പനി ചങ്ങലയിലെ പ്രധാനി. മുംബൈയിലെ വാശി കേന്ദ്രീകരിച്ച് ഹവാല പണം ഇടപാട് നടത്തുന്ന മുഖ്യസൂത്രധാരന്‍ .
1993 ലെ മുംബൈ സ്‌ഫോടന പരമ്പരയിലെ മുഖ്യസൂത്രധാരനായ ദാവൂദ് ഇബ്രാഹിമിനെ ഇന്നും ഒരു പേടി സ്വപ്‌നമായെ മുംബൈക്കാര്‍ കാണൂ. വട്ടി പിരിവും ഗുണ്ടായിസവും കൊലപാതകങ്ങളും ഒക്കെയായി മുംബൈക്കാരെ വീര്‍പ്പുമുട്ടിച്ചവന്‍. മോഷണങ്ങള്‍ പിടിച്ചു പറി കൊലപാതകം ആസൂത്രണം ചെയ്യല്‍ എന്നിവ പതിവാക്കി മുംബൈയെ അശാന്തിയുടെ പടനിലമാക്കിയ ദാവൂദ് പറയുന്നു . ഞാന്‍ കൊന്നിട്ടില്ല പലരേയും പക്ഷെ കൊല്ലിച്ചിട്ടുണ്ട്. ഇത് ഒരു ഏറ്റു പറച്ചില്‍ ആണോ എന്നറിയില്ല. പക്ഷെ തന്റെ മനോധര്‍മ്മം അനുസരിച്ച് ഒരു സന്ദര്‍ഭത്തില്‍ പറഞ്ഞു പോയതാവാം. പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജയ്‌ഷെ മുഹമ്മദ് തലവനുമായ മസൂദ് അസര്‍, ലഷ്‌കര്‍ ഇ ത്വയിബ നേതാവ് ഹാഫിസ് സയ്യിദ് , സാക്കിയൂര്‍ റഹ്മാന്‍ ലഖ്‌വി എന്നിവരോടൊപ്പം ഇന്ത്യ പ്രഖ്യാപിച്ച ഭീകരരുടെ പട്ടികയില്‍ ദാവൂദ് ഇബ്രാഹിം ഉണ്ടാരുന്നു. തന്റെ തൊപ്പിയില്‍ ഒരു പൊന്‍ തൂവല്‍ കൂടി എന്നായിരുന്നു ദാവൂദിന്റെ പ്രതികരണം. കൊല്ലാം പക്ഷെ അവന്‍ ആണാവണം എന്നു മാത്രമാണ് ദാവൂദ് എപ്പോഴും പറയുന്നത്. എത്ര വൈകി ഉറക്കമെണീറ്റാലും ഖുറാനില്‍ തൊട്ട് നമസ്‌ക്കരിക്കാറുള്ള ദാവൂദിന് ജിഹാദിലും മന്നത്തിലും വിശ്വസമില്ല, പക്ഷെ പറയുന്നു ‘ചെയ്തതല്ല’ ‘ചെയ്യിച്ചതാണ്’.