കൂടത്തായി കൊലപാതക കേസിലെ ചുരുളുകളഴിയുന്നു. സയനൈഡ് തന്റെ കൈയ്യില്‍ നിന്നും വാങ്ങിയത് ജോളിയുടെ ഭര്‍ത്താവ് മാത്യുവാണെന്ന് കൂടത്തായി കൊലപാതക കേസിലെ കൂട്ടു പ്രതി പ്രജികുമാര്‍ പറഞ്ഞു. ഈ ആവശ്യം പറഞ്ഞ് പലതവണയായി മാത്യു തന്നെ സമീപിച്ചെന്നും ഒടുവില്‍ താന്‍ അതു നല്‍കുകയുമായിരുന്നുവെന്നാണ് പ്രജി കുമാര്‍ പ്രതികിരച്ചിരിക്കുന്നത്. കോടതിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു പ്രതിയുടെ പ്രതികരണം. രണ്ടാം പ്രതി ജോളിയേയും കോടതിയിലേക്ക് കൊണ്ടു പോയിട്ടുണ്ട്. ഇരുവര്‍ക്കുമായി പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ജോളിയെ 15 ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ഇന്ന് ആവശ്യപ്പെടും. പ്രതി എം.എസ്. മാത്യുവിന്റെ ജാമ്യാപേക്ഷയും കോടതി ഇന്നു പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ആര്‍. ഹരിദാസന്‍ ഇന്നലെ കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നു.
