27.8 C
Kollam
Friday, March 29, 2024
HomeMost Viewedഓണം സമ്പന്നമാക്കാന്‍; ഓണക്കിറ്റിന് പുറമെ സബ്‌സിഡി നിരക്കില്‍ 10 കിലോ അരിയും ഒരു കിലോ...

ഓണം സമ്പന്നമാക്കാന്‍; ഓണക്കിറ്റിന് പുറമെ സബ്‌സിഡി നിരക്കില്‍ 10 കിലോ അരിയും ഒരു കിലോ പഞ്ചസാരയും

ഓണത്തിന് സൗജന്യ കിറ്റിന് പുറമെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സബ്‌സിഡി നിരക്കില്‍ അഞ്ചു കിലോ വീതം പച്ചരിയും കുത്തരിയും ഒരു കിലോ പഞ്ചസാരയും നല്‍കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു.
ഈ വര്‍ഷത്തെ ഓണം സമ്പന്നമാക്കാന്‍ ഭക്ഷ്യവകുപ്പ് മുന്നൊരുക്കം നടത്തിയിട്ടുണ്ട്. വിലക്കയറ്റം നിയന്ത്രിക്കാന്‍ ശക്തമായ വിപണി ഇടപെടലുകളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
കശുവണ്ടി പരിപ്പ്,ഏലയ്ക്ക, നെയ്യ്, തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനം സാധനങ്ങളടങ്ങിയ സൗജന്യ ഓണക്കിറ്റ് ് 10 മുതല്‍ വിതരണം ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടത്തിവരികയാണ്. വെട്ടിക്കുറച്ച ഗോതമ്പിന് പകരം റാഗി, വെള്ളക്കടല എന്നിവ നല്‍കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതായി മന്ത്രി അനില്‍ പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments