27.8 C
Kollam
Saturday, December 21, 2024
HomeNewsCrimeഇടുക്കിയില്‍ റിസോര്‍ട്ടിനു സമീപം യുവാവിന്റെ മൃതദേഹം കുഴിച്ചുമൂടിയനിലയില്‍

ഇടുക്കിയില്‍ റിസോര്‍ട്ടിനു സമീപം യുവാവിന്റെ മൃതദേഹം കുഴിച്ചുമൂടിയനിലയില്‍

ഇടുക്കിയില്‍ ശാന്തന്‍പാറയില്‍ റിസോര്‍ട്ടിന് സമീപം കുഴിച്ചുമൂടിയ നിലയില്‍ യുവാവിന്റെ കത്തികരിഞ്ഞ മൃതദേഹം കണ്ടെത്തി. കാണാതായ യുവാവിനായുള്ള തിരച്ചിലിനിടയിലാണ് പകുതി കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.

റിസോര്‍ട്ടിന് സമീപം മണ്ണിളകിക്കിടക്കുന്നത് കണ്ട് ജെസിബി ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാണാതായ പുത്തടി സ്വദേശി റിജോഷിന്റെ തന്നെയാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. കൊലപാതകം തന്നെയാണ് പൊലീസിന്റെ നിഗമനം. റിജോഷിന്റെ ഭാര്യയും റിസോര്‍ട്ട് മാനേജരും ചേര്‍ന്ന് റിജോഷിനെ കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസ് നിഗമനം. റിജോഷിനെ കാണാതായി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വസീം ഒരു ജെസിബി വിളിച്ച് റിസോര്‍ട്ടിന്റെ ഒരു ഭാഗത്ത് മണ്ണ് ഇട്ട് നിരത്തിയിരുന്നു. ചത്ത പശുവിനെ കുഴിച്ചിട്ട സ്ഥലത്തെ ദുര്‍ഗന്ധം മാറാനാണിതെന്നാണ് ഇയാള്‍ പരിസരത്തുള്ളവരോട് വിശദീകരിച്ചത്. ഇതാണ് പോലീസിന് സംശയം ബലപ്പെടാന്‍ ആധാരമായത്. ശാന്തന്‍പാറ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റിസോര്‍ട്ട് പരിസരത്ത് അന്വേഷണം തുടരുകയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments