27.9 C
Kollam
Monday, April 28, 2025
HomeNewsCrimeഅയല്‍വാസിയോട് പ്രണയം; മകളെ ഷോക്കടിപ്പിച്ചും കഴുത്തറുത്തും കൊലപ്പെടുത്തി അച്ഛന്‍

അയല്‍വാസിയോട് പ്രണയം; മകളെ ഷോക്കടിപ്പിച്ചും കഴുത്തറുത്തും കൊലപ്പെടുത്തി അച്ഛന്‍

അയല്‍വാസിയെ പ്രണയിച്ച കുറ്റത്തിന് മകളെ അച്ഛന്‍ ക്രൂരമായി കൊലപ്പെടുത്തി. ഷോക്കടിപ്പിച്ചും കഴുത്തറത്തുമാണ് അച്ഛന്‍ കൊല നടത്തിയത്.ഉത്തര്‍ പ്രദേശിലെ ഫിറോസാബാദിലാണ് പൂജയെന്ന 22 കാരി ദാരുണമായി കൊല ചെയ്യപ്പെട്ടത്. കേസില്‍ അച്ഛന്‍ ഹരിവംശ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രി അയല്‍വാസിയായ ഗജേന്ദ്രനുമായി പൂജ സംസാരിച്ചു നില്‍ക്കുന്നത് കണ്ട ഹരിവംശ് കുമാര്‍ പ്രകോപിതനാകുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയും നാലു സഹോദരന്‍മാരും ബന്ധുവീട്ടില്‍ പോയ സമയത്താണ് സംഭവം . ഷോക്കടിപ്പിച്ച ശേഷം മരണം ഉറപ്പാക്കാന്‍ കഴുത്തറക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments