വീടിന് സമീപം രാത്രിയില്‍ ബസ്സിറങ്ങി നടന്നു പോകുന്ന സ്ത്രീയോട് അതേ ബസ്സിലുണ്ടായിരുന്ന അയല്‍ വാസി കൂടെ പോരുന്നോ എന്ന് ചോദിച്ച ചോദ്യം ഒടുവില്‍ ചെന്നെത്തിയത് ഹൈക്കോടതിയുടെ മുന്നില്‍. യുവതി പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തിരുവനന്തപുരം കടകംപള്ളിയിലാണ് സംഭവം. രാത്രിയില്‍ ബസ്സില്‍ ഒരുമിച്ചുണ്ടായിരുന്ന ഇരുവരും അടുത്ത് അടുത്തുള്ള സീറ്റിലായിരുന്നു ഇരുന്നിരുന്നത്. എന്നാല്‍ വീടിന് സമീപമുള്ള ബസ്സ് സ്റ്റോപ്പില്‍ ഇറങ്ങിയ യുവതി അവിടെ തന്നെ നില ഉറപ്പിച്ചപ്പോള്‍ കൂടെ പോരുന്നോ വീടു വരെ ഞാനും വരാം എന്ന് യുവാവ് പറയുകയായിരുന്നു. എന്നാല്‍ ഇതില്‍ തെറ്റിധരിച്ച സ്ത്രീ ഇയാള്‍ക്കെതിരെ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഒടുവില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയെ വരെ സമീപിച്ചെങ്കിലും ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. കടകം പള്ളി സ്വദേശി അഭിജിത് (23) സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് ആര്‍. നാരായണ പിഷാരടി തള്ളിയത്. ഒരു സ്ത്രീയുടെ മാന്യതക്കും അന്തസിനും മുറിവേല്‍പ്പിച്ചുവെന്നതായിരുന്നു കോടതിയുടെ നിരീക്ഷണം.