രാജ്യ മന:സാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നാളെ നടക്കാന്‍ ഇരിക്കെ പ്രതി പവന്‍ ഗുപ്ത ദയാഹര്‍ജി നല്‍കി. തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി മണിക്കൂറുകള്‍ക്കുളളില്‍ പവന്‍ ഗുപ്ത രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കുകയായിരുന്നു. ഇതോടെ പ്രതികളുടെ വധശിക്ഷ വീണ്ടും വൈകാനാണ് സാധ്യത.
പവന്‍ ഗുപ്ത ഒഴികെ മറ്റു പ്രതികള്‍ മുമ്പ് നല്‍കിയ ദയാഹര്‍ജികളെല്ലാം രാഷ്ട്രപതി തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ ഇയാളുടെ ദയാഹര്‍ജിയും തള്ളാനാണ് സാധ്യത കല്‍പിക്കുന്നത്. അതേസമയം,
വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യത്തില്‍ പ്രതി അക്ഷയ്കുമാര്‍ വീണ്ടും ഹര്‍ജി നല്‍കിയിട്ടുണ്ട്.
ഇന്ന് രാവിലെയാണ് പവന്‍ ഗുപ്ത നല്‍കിയ തിരുത്തല്‍ ഹര്‍ജി കോടതി തള്ളിയത്. വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് പവന്‍ ഗുപ്ത സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജി കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മാര്‍ച്ച് മൂന്നിനാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള അവസാന വട്ട വാറന്റ് നല്‍കിയിട്ടുള്ളത്.
അതേസമയം പ്രതിയുടെ വധശിക്ഷ നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.