25 C
Kollam
Saturday, September 23, 2023
HomeNewsCrimeഡല്‍ഹി കലാപം: പോപ്പുലര്‍ ഫ്രണ്ട് അധ്യക്ഷനും സെക്രട്ടറിയും അറസ്റ്റില്‍

ഡല്‍ഹി കലാപം: പോപ്പുലര്‍ ഫ്രണ്ട് അധ്യക്ഷനും സെക്രട്ടറിയും അറസ്റ്റില്‍

- Advertisement -

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് ഡല്‍ഹി അധ്യക്ഷന്‍ പര്‍വേസ് അഹമ്മദും സെക്രട്ടറി മുഹമ്മദ് ഇല്യാസും അറസ്റ്റില്‍. ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ആളുകളെ കലാപത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കലാപകാരികള്‍ക്ക് ഇവര്‍ ധനസഹായം നല്‍കിയോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ശിവ് വിഹാര്‍ സ്വദേശിയായ ഇല്യാസ് 2020 ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍വാല്‍ നഗറില്‍ നിന്ന് എസ്.ഡി.പി.ഐ. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. പര്‍വേസിനേയും ഇല്യാസിനെയും ഡല്‍ഹി പാട്യാല കോടതിയില്‍ ഇന്ന് തന്നെ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments