തിരുവനന്തപുരത്ത് വീട്ടിലെ ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് പിടിയില്‍. വീടിനുപുറകില്‍ ചെടിച്ചട്ടിയില്‍ നട്ടുവളര്‍ത്തിയ രണ്ട് കഞ്ചാവുചെടികളാണ് പോലീസ് കണ്ടെത്തിയത്.
വട്ടിയൂര്‍ക്കാവ് കുലശേഖരം ദേവനന്ദനം വീട്ടില്‍ രതീഷിനെ (30)യാണ് എക്‌സൈസ് സംഘം അറസ്റ്റുചെയ്തത്. ഓപ്പറേഷന്‍ ലോക്ഡൗണിന്റെ ഭാഗമായി എക്‌സൈസ് സംഘവും വട്ടിയൂര്‍ക്കാവ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.ജി.സുനില്‍കുമാര്‍, ജൂനിയര്‍ എസ്.ഐ. അഭിഷേക്, പ്രിവന്റീവ് ഓഫീസര്‍മാരായ പത്മകുമാര്‍, അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.