26.2 C
Kollam
Sunday, December 22, 2024
HomeNewsCrimeസുഹൈൽ അതിക്രൂരമായി പെരുമാറി; സ്വകാര്യ ഭാഗത്ത് പച്ച കുത്താൻ പ്രേരിപ്പിച്ചു

സുഹൈൽ അതിക്രൂരമായി പെരുമാറി; സ്വകാര്യ ഭാഗത്ത് പച്ച കുത്താൻ പ്രേരിപ്പിച്ചു

 മോഫിയയോട് സുഹൈലും സുഹൈലിന്റെ മാതാപിതാക്കളും അതിക്രൂരമായി പെരുമാറിയെന്ന് വ്യക്തമാകുന്ന സാഹചര്യങ്ങൾ തെളിവുകളാകുന്നു. സുഹൈൽ മന:സാക്ഷിയില്ലാതെയാണ് പെരുമാറിയത്. കൂടുതൽ വെളുപ്പുള്ള പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിനാണ് മൊഴി ചൊല്ലുന്നതെന്ന് സുഹൈൽ പറഞ്ഞതായി മോഫിയ പറഞ്ഞിരുന്നു.
സുഹൈലിന് ലൈംഗിക വൈകൃതത്തോടാണ് ഏറെ താത്പര്യം ഉണ്ടായിരുന്നത്. അതിന്റെ ഭാഗമായി തന്റെ സ്വകാര്യ ഭാഗത്ത് പച്ച കുത്തണമെന്ന് നിർബ്ബന്ധിച്ചിരുന്നതായി മോഫിയ അടുത്ത കൂട്ടുകാരോട് പറഞ്ഞിരുന്നു.
ഇതിനൊന്നും മോഫിയ വഴങ്ങിയിരുന്നില്ല. ഇതിന്റെ പേരിൽ മോഫിയയെ സുഹൈൽ ക്രൂരമായി മർദ്ദിച്ചിരുന്നു. മൈലാഞ്ചി ഇടാനായിരുന്നു മോഫിയയക്ക് ഏറെ താത്പര്യം.
മോഫിയയുടെ വാക്കുകൾ ശരിവെയ്ക്കുന്നതാണ് പോലീസിന്റെ റിമാന്റ് റിപ്പോർട്ട്.
സ്ത്രീധനത്തിന് വേണ്ടി ക്രൂരമായി മർദ്ദിക്കുകയും മാനസിക രോഗിയാക്കി ചിത്രീകരിക്കുകയും ചെയ്തു. മോഫിയയുടെ വാക്കുകൾ എല്ലാം പോലീസ് മുഖതാവിൽ എടുത്തിട്ടുണ്ട്.
പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ കോടതിയിൽ പോലീസ് അപേക്ഷ നല്കി. തുടർന്ന് ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തും. സുഹൈലിനെയും പിതാവിനെയും മാതാവിനെയും 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്.
മന്ത്രി പി രാജീവ് വെള്ളിയാഴ്ച മോഫിയയുടെ വീട്ടിലെത്തി മാതാപിതാക്കളുമായി സംസാരിച്ചു.
സി ഐ യ്ക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ വൻ പ്രതിഷേധം തുടരുകയാണ്.
സി ഐ സുധീറിനെ ജോലിയിൽ നിന്നും പിരിച്ച് വിടും വരെ പ്രതിഷേധം തുടരാനാണ് കോൺഗ്രസിന്റെ തീരുമാനം.
- Advertisment -

Most Popular

- Advertisement -

Recent Comments