കരുനാഗപ്പള്ളി പുതിയകാവിലെ ഗാന്ധി സ്മാരകം വിസ്മൃതിയിലായി.
പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന കെ പി കൊച്ചുരാമപ്പണിക്കര്‍ സ്ഥാപിച്ച ഗാന്ധിസ്മാരക പാര്‍ക്കാണ് പൂർണ്ണമായും നശിച്ചത്.
സ്മാരകത്തില്‍ ലല്‍ബഹദൂര്‍ ശാസ്ത്രി, നെഹ്‌റു, ഗാന്ധി എന്നിവരുടെ അര്‍ദ്ധകായ പ്രതിമകളാനുള്ളത്. ഇതില്‍ ഗാന്ധിപ്രതിമയുടെ തലഭാഗം വേര്പെട്ടിട്ടു കാല്‍നൂറ്റാണ്ടുകളിലേറെയായി. മറ്റു രണ്ടു ചരിത്ര പുരുഷന്‍മാരുടെയും പ്രതിമകള്‍ പുര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.ജില്ലയില്‍ തന്നെ നെഹ്‌റു കുടുംബവുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന ഏക സ്വാതന്ത്ര്യ സമര സേനാനീയായിരുന്നു കാട്ടൂര്‍ കെ പി കൊച്ചുരാമപ്പണിക്കര്‍.
50 കളുടെ കാലഘട്ടത്തില്‍ നെഹൃവിന്റെ കേരള സന്ദര്‍ശനാര്‍ത്ഥം കരുനാഗപ്പള്ളിയില്‍ എത്തുമ്പോള്‍ കൊച്ചുരമാപ്പണിക്കര്‍ക്ക് ലഭിച്ച 30 സെന്‍റ്റു സ്ഥലത്താണ് സ്മാരകം നിലകൊള്ളുന്നത്
82 ല്‍ കൊച്ചുരാമപ്പണിക്കര്‍ മരിച്ചതോടെ ഗാന്ധിസ്മാരകം വിസ്മൃതമായി തുടങ്ങി. അതോടെ രാഷ്ട്രീയക്കാരും വേര്‍പ്പെട്ടു തുടങ്ങി.
സ്വാതന്ത്ര്യം തന്നെ സമത്വം എന്നു കരുതിയിരുന്ന കെ പി കൊച്ചുരമാപ്പണിക്കരുടെ വിയര്‍പ്പുതുള്ളികള്‍ക്കുള്ള അര്‍ഹമായ തുകയ്ക്കെങ്കിലും ഈ സ്മാരകത്തെ സംരക്ഷിക്കേണ്ടതായിരുന്നു
ഗാന്ധിജിയെ ഇങ്ങന്നെ നിര്‍ത്തി അവഹേളിക്കുന്നത് അപരാധമാണ്!