28.1 C
Kollam
Sunday, December 22, 2024
HomeNewsPoliticsജനരക്ഷായാത്ര ആർക്കുവേണ്ടി?

ജനരക്ഷായാത്ര ആർക്കുവേണ്ടി?

കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ നടക്കുന്ന ജനരക്ഷായാത്ര ജനനന്മക്കോ? യഥാർത്ഥത്തിൽ ആർക്കുവേണ്ടി ?നാടിനെ സംരക്ഷിക്കാനോ? ജനങ്ങളെ സംരക്ഷിക്കാനോ? ആത്യന്തികമായി ചിന്തിച്ചാൽ ബി ജെ പി യുടെ വളർച്ചയുടെ ഗൂഢതന്ത്രത്തിന്റെ ഭാഗം എന്നർത്ഥം. ഇവിടെ ഇടതും വലതും എത്ര തവണ ജനങ്ങളെ സംരക്ഷിക്കാൻ അല്ലെങ്കിൽ നാടു നന്നാക്കാൻ ഇതേപോലെ യാത്രകൾ നടത്തിയിരിക്കുന്നു! എന്നിട്ടെന്തായി ? നാട്  നന്നായോ? ജനങ്ങളെ സംരക്ഷിച്ചോ? ഇനി ഒരു മൂന്നാം മുന്നണിയുടെ വരവാണ് ബിജെപി ലക്ഷ്യമിടുന്നതെങ്കിൽ കേരളത്തിൽ അത് അത്ര പെട്ടെന്ന് “ക്ലച്ച് ” പിടിക്കില്ല.തെന്നിമാറി ന്യൂട്രലിൽ തന്നെ കിടക്കുന്ന അവസ്ഥയിൽ അവശേഷിക്കും . ഇതാണ് യാഥാർത്ഥ്യം .  എന്നാൽ,  ഇവിടെ ബിജെപിയും വളരണ്ടേ? വളരണം. മൂന്നാം മുന്നണി  വരണ്ടേ?വരണം.പക്ഷേ, അതിന് തെരഞ്ഞെടുക്കുന്ന വഴി ഇതാണോ? ഈ ജനരക്ഷായാത്ര കൊണ്ട്  സംസ്ഥാനത്തെ ജനങ്ങൾ വലഞ്ഞത് ചില്ലറയൊന്നുമല്ല.

അതെപ്പറ്റി ബിജെപിക്കാർ ചിന്തിച്ചുവോ? ജനങ്ങളെ കഷ്ടപ്പെടുത്തി വേണോ ഇതൊക്കെ ചെയ്യാൻ? ഞായറാഴ്ച (15/10  )  കൊല്ലത്തെ ജനരക്ഷായാത്രക്ക് ഏനാത്ത് മുതൽ കൊട്ടാരക്കര, കുണ്ടറ,കൊല്ലം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ജനങ്ങൾ അനുഭവിച്ച യാതനകളും ബുദ്ധിമുട്ടുകളും പറഞ്ഞറിയിക്കാവുന്നതിലും അപ്പുറം ആയിരുന്നു .ഇതിനു് എന്ത് മറുപടിയാണ് നൽകാനാവുക? അപ്പോൾ ചോദിക്കാം… മറ്റുള്ളവരും ഇങ്ങനെ നടത്തുമ്പോൾ ഇങ്ങനെയൊക്കെയല്ലേ സംഭവിക്കുന്നതെന്ന്? ശരിയാണ്. അതിനെ ന്യായീകരിക്കുന്നില്ല. എന്നാൽ,ഇവരിൽ നിന്നൊക്കെ വ്യത്യസ്തമായി ബിജെപി വരുമ്പോൾ പൊതുജനങ്ങൾക്ക് നൽകേണ്ടത് മറ്റുള്ളവരുടെ തുടർച്ചയാണോ ?അല്ലെങ്കിൽ അതിനും അപ്പുറമാണോ?യഥാർത്ഥത്തിൽ ഈ “ജന രക്ഷായാത്രയും ” ജനങ്ങൾക്ക് ഒരു പ്രഹരവും ഒരു ഹർത്താലിന് തുല്യവും ആയിരുന്നില്ലേ ?ഇതുകൂടാതെ, തിങ്കളാഴ്ച യുഡിഎഫിന്റെ ഹർത്താലും. എല്ലാം കൊണ്ട് നന്നായി. ആതും നാടു നന്നാക്കാൻ. അല്ലെങ്കിൽ ജനങ്ങളെ സംരക്ഷിക്കാൻ. എല്ലാവരും സംരക്ഷിച്ച് നാട് “കുട്ടിച്ചോറാക്കും” പ്രയോഗം ശരിയാണോ എന്നറിയില്ല.  ഇതിനപ്പുറം ഏതെങ്കിലും വാക്ക് ഉണ്ടെങ്കിൽ അതും പ്രയോഗിക്കാം.അതിലൊരു തെറ്റും കാണുന്നില്ല. ഇവിടെ “സരിതമാർ ” ഉണ്ടായിക്കൊണ്ടിരിക്കുന്നു. അവരെയും രംഗത്തിറക്കി രാഷ്ട്രീയം കളിക്കുന്നു.

നാടിന്റെ തീരാശാപമായ ഇവരെയൊക്കെ വെടിവെച്ചു കൊല്ലാനുള്ള ആർജ്ജവം അല്ലെങ്കിൽ, തന്റെടം നിങ്ങൾക്ക് കാണിക്കാനാവുമോ?  ഇത്തരം സരിതമാർ ഈ രാജ്യത്തിന് ആപത്താണ്. പെൺ വർഗ്ഗത്തിന് അപമാനമാണ്.   യഥാർത്ഥത്തിൽ ഈ സരിത കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ “ഡാഷ് ”  അല്ലേ?സരിത ഇപ്പോൾ ഇവിടെ “സൂപ്പർസ്റ്റാർ ” ആയിരിക്കുകയാണ്. ഇനി ബിജെപി സംസ്ഥാനം ഭരിച്ചിട്ട് വേണം ഇതിന് അറുതി വരുത്താൻ !അങ്ങനെയല്ലേ പ്രതീക്ഷിക്കുന്നത്? ആ പ്രതീക്ഷ തൽക്കാലം മാറ്റുക.കോൺഗ്രസ് പാടെ തകർന്നു കഴിഞ്ഞു. എൽഡിഎഫ് അവസരവാദ രാഷ്ട്രീയം കളിക്കുന്നു.  എന്തൊക്കെ പറഞ്ഞാലും പന്തു് നിങ്ങളുടെ കോർട്ടിൽ  വരാൻ വിളമ്പം വേണ്ടിവരും. വരാതിരിക്കില്ല. ഉടൻ ആ പ്രതീക്ഷ വേണ്ട. അടുത്തകാലത്ത് ബിജെപിയിൽ ഉരുണ്ടുകൂടിയ വൃത്തികെട്ട രാഷ്ട്രീയം അല്ലെങ്കിൽ, അഴിമതികൾ ആരും പറയാതെ അറിയാമല്ലോ? അതും അധികാരം പോലും ഇല്ലാത്തപ്പോൾ. അപ്പോൾ അധികാരം കൂടി കിട്ടിയാലുള്ള അവസ്ഥയെന്താണ്? ബിജെപി വളരുന്നുണ്ടെന്നത് അംഗീകരിക്കുന്നു.ആ വളർച്ച പോരല്ലോ… വളരുന്നെങ്കിൽ നന്നായി വളരണം. അതിന് കടിപിടിയും അധികാര ദുർമോഹവും പോരാ… ആത്മാർത്ഥമായ, നിസ്വർത്ഥമായ, സേവന തൽപരതയും ദാർശനികത്വവുമാണ് വേണ്ടത് .  അത് മറക്കാതിരുന്നാൽ നന്ന്!!!

- Advertisment -

Most Popular

- Advertisement -

Recent Comments