26.5 C
Kollam
Thursday, December 26, 2024
HomeNewsPoliticsസിഐടിയു പിടിമുറുക്കി ;മുത്തൂറ്റില്‍ ജീവനക്കാരെ ജോലിയ്ക്ക് കയറാന്‍ അനുവദിച്ചില്ല

സിഐടിയു പിടിമുറുക്കി ;മുത്തൂറ്റില്‍ ജീവനക്കാരെ ജോലിയ്ക്ക് കയറാന്‍ അനുവദിച്ചില്ല

മുത്തൂറ്റ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ജീവനക്കാരെ ജോലിയ്ക്ക് കയറ്റാതെ സിഐടിയു.എറണാകുളത്തെ മുത്തൂറ്റിന്റെ ഹെഡ് ഓഫീസിന് മുന്നില്‍ സിഐടിയു നേതൃത്വം നടത്തുന്ന ഉപരോധ സമരം സംഘര്‍ഷത്തില്‍ കലാശിച്ചു. മുത്തൂറ്റിന്റെ ഹെഡ് ഓഫീസില്‍ ജോലിക്കെത്തിയ ജീവനക്കാരെ സിഐടിയു പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് സിഐടിയു പ്രവര്‍ത്തകരും ജീവനക്കാരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയിലുമെത്തി.സമരം തുടരുന്ന സാഹചര്യത്തില്‍ ജീവനക്കാരെ ഓഫീസില്‍ കയറ്റില്ലെന്ന് സിഐടിയു നേത‍ൃത്വം നിലപാടെടുത്തു. എന്നാല്‍, സമരത്തില്‍ പങ്കെടുക്കാത്തതിനാല്‍ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നായിരുന്നു ഒരു വിഭാഗം ജീവനക്കാരുടെ ആവശ്യം.

ഓഫീസിന് മുന്നില്‍ മണിക്കൂറോളമാണ് ജീവനക്കാര്‍ ഇതിനായി കാത്തുനിന്നത്. പിന്നീട് തങ്ങള്‍ക്ക് ജോലിയില്‍ പ്രവേശിക്കണമെന്നും വേണ്ട സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് അമ്പതോളം വരുന്ന ജീവനക്കാര്‍ പൊലീസ് കമ്മീഷ്ണറെ സമീപിച്ചു.പൊലീസ് സംരക്ഷണയില്‍ ഹെഡ് ഓഫീസില്‍ എത്തിയ ജീവനക്കാര്‍ പോസ്റ്ററുകളും ബാനറുകളും ഉപയോഗിച്ച് സരമക്കാര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

- Advertisment -

Most Popular

- Advertisement -

Recent Comments