മലയാളിക്ക് മലയാളം മറക്കാന്‍ പറ്റുമോ , തമിഴന് തമിഴും ഇത്തരത്തില്‍ ഓരോത്തര്‍ക്കും തന്റെ മാതൃഭാഷാ പെറ്റമ്മയെ പോലെയാണ്. അപ്പോഴിതാ പോറ്റമ്മയായ ഹിന്ദി ഭാഷയെ പെറ്റമ്മ സ്ഥാനത്ത് അവരോധിക്കാന്‍ ഒരുങ്ങി അഭ്യന്തര മന്ത്രി അമിത്ഷാ അടങ്ങുന്ന ഉപചാപക സംഘം രംഗത്ത്. ഇന്നാല്‍ ഇതിനെ എതിര്‍ത്ത്
സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നല്‍കുന്ന മറുപടി ഇതാണ്. വൈവിധ്യങ്ങളെ ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുകയെന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം യെച്ചൂരി ആരോപിക്കുന്നു.
രാജ്യത്ത് ഹിന്ദി വ്യാപകമാക്കണമെന്നു പറഞ്ഞുകൊണ്ടാണ് അമിത് ഷാ ഒരു രാജ്യം ഒരു ഭാഷ മുദ്രാവാക്യമുയര്‍ത്തിയത്. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഭാഷയുണ്ടാകണം. വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് അതിന് സാധിക്കുമെന്നുമായിരുന്നു അമിത് ഷായുടെ ഭാഷ്യം.
ഇന്ത്യയില്‍ നിരവധി ഭാഷകളുണ്ട്. അവയ്ക്ക് അവയുടേതായ മൂല്യമുണ്ട്. പക്ഷേ രാജ്യത്തിന് ഒന്നടങ്കം ഒരു ഭാഷയുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ആ ഭാഷയിലൂടെയാണ് ലോകത്തില്‍ രാജ്യം തിരിച്ചറിയപ്പെടുക. രാജ്യത്തെ ഒരുമിപ്പിക്കാന്‍ കഴിയുന്ന ഏതെങ്കിലും ഭാഷയുണ്ടെങ്കില്‍ അത് ഹിന്ദിയാണ് അമിത് ഷാ പറയുന്നു.