പിണക്കം മാറുന്നു ; ജോസഫ് പിന്തുണ വാഗാദാനം ചെയ്തതായി ജോസ് ടോം

144

ഒടുവില്‍ പിണക്കം മറന്ന് ഇരുവിഭാഗങ്ങളും ഒന്നായി. പാലായിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോസ് ടോം പി.ജെ.ജോസഫുമായി കൂടിക്കാഴ്ച നടത്തി. ജോസഫിന്റെ തൊടുപുഴ വീട്ടിലെത്തിയിരുന്നു കൂടികാഴ്ച്ച.

തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം എല്ലാ വിധ പിന്തുണയും വാഗാദാനം ചെയ്തതായി ജോസ് ടോം അറിയിച്ചു.നേരത്തെ യു.ഡി.എഫ് പ്രചരണത്തില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് പി.ജെ ജോസഫ് വിഭാഗം അറിയിച്ചിരുന്നു. യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ പി.ജെ ജോസഫിനെ ജോസ്.കെ മാണി പക്ഷം അപമാനിച്ചതിനു പിന്നാലെയാണ് ഇത്തരത്തില്‍ തീരുമാനമെന്നും ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്‍ പറഞ്ഞിരുന്നു. പാലായില്‍ യു.ഡി.എഫ്. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ പി.ജെ.ജോസഫിനെതിരെ കൂക്കിവിളിച്ചതും പരിഹസിച്ചതുമാണ് ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചത്. യു.ഡി.എഫ്. നേതൃയോഗത്തില്‍ ജോസ് ടോം പങ്കെടുക്കാതിരുന്നതും പി.ജെ.ജോസഫിനെ ചൊടിപ്പിച്ചിരുന്നു. ജോസ് കെ മാണി വിഭാഗത്തിന്റെ കൂടെ പ്രചാരണത്തിന് ഇറങ്ങില്ലെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കുമെന്നുമായിരുന്നു പി.ജെ ജോസഫ് വിഭാഗം അന്ന് പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here