സാമ്പത്തിക പ്രതിസന്ധി; പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിക്കാനൊരുങ്ങി കോണ്‍ഗ്രസ്

79

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ആദ്യം നടക്കുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗമായിരിക്കും ഇത്.സാമ്പത്തിക പ്രതിസന്ധിക്കു പുറമെ ദേശീയ പൗരത്വ പട്ടിക, കശ്മീര്‍ എന്നീ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. യോഗത്തിന്റെ തീയതി തീരുമാനമായിട്ടില്ല. പാര്‍ട്ടികളുമായി ആലോചിച്ചതിന് ശേഷം തിയ്യതി നിശ്ചയിക്കും. ഈ മാസം അവസാന വാരം യോഗം നടന്നേക്കുമെന്നാണ് കരുതപ്പെടുന്നത്. പ്രാഥമിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ തുലാസിലാണ്. നിരവധി നിര്‍മ്മാണ യൂണിറ്റുകള്‍ അടച്ചുപൂട്ടിയതും ഓട്ടോമൊബൈല്‍ മേഖലയിലെ തൊഴില്‍ നഷ്ടവുമൊക്കെ പ്രതിപക്ഷ പാര്‍ട്ടികളുമൊത്ത് ചര്‍ച്ച ചെയ്യുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഒക്ടോബര്‍ 15 മുതല്‍ 25 വരെ ദേശവ്യാപകമായി സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here