28 C
Kollam
Wednesday, February 5, 2025
HomeNewsPoliticsകര്‍ണാടകയില്‍ ദളിതനായ ബിജെപി എംപിയെ തടഞ്ഞ് ഗ്രാമവാസികള്‍

കര്‍ണാടകയില്‍ ദളിതനായ ബിജെപി എംപിയെ തടഞ്ഞ് ഗ്രാമവാസികള്‍

ദളിത് വിഭാഗത്തില്‍പ്പെട്ട പാര്‍ലമെന്റംഗത്തിന് ഗ്രാമത്തില്‍ പ്രവേശനം നിഷേധിച്ചു. കര്‍ണാടകയിലെ ചിത്രദുര്‍ഗ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗവും ബിജെപി നേതാവുമായ എ നാരായണസ്വാമിയെ ആണ് ഗ്രാമവാസികള്‍ തടഞ്ഞത്. തുമകൂരു (തുംകൂര്‍) ജില്ലയിലെ ഗൊല്ലറഹട്ടി ഗ്രാമത്തിലാണ് സംഭവം.

നാരായണ ഹൃദയാലയ ആശുപത്രിയിലെ നാലു ഡോക്ടര്‍മാരും ബയോകോണ്‍ എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ പ്രതിനിധികളും അടങ്ങുന്ന ഒരു സംഘത്തോടൊപ്പം ഗൊല്ലറഹട്ടി സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു എംപിയെ പ്രദേശവാസികള്‍ തടഞ്ഞത്. ഗൊല്ലറഹട്ടിയിലേക്ക് താഴ്ന്ന ജാതിയില്‍പ്പെട്ടവരെ കയറ്റാനാകില്ലെന്ന് പറഞ്ഞ ഇവര്‍ എംപിയോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു . ഗൊല്ല എന്ന സമുദായത്തില്‍പ്പെട്ടവര്‍ തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമമാണ് ഗൊല്ലറഹട്ടി.

- Advertisment -

Most Popular

- Advertisement -

Recent Comments