മരട് ഫ്ലാറ്റുകൾ പൊളിക്കാൻ സായാഹ്ന ധർണ്ണയുമായി സിപിഐ രംഗത്തേക്ക്. സുപ്രീംകോടതി കേസ് പരിഗണിക്കുന്ന 23നാണ് സമരം. സിപിഐ ജില്ലാ നേതൃത്വം ആണ് സമരവുമായി എത്തുന്നത്.സർക്കാർ ഇപ്പോൾ ആശയക്കുഴപ്പത്തിലാണ്. സർക്കാർ വിളിച്ച സർവകക്ഷിയോഗത്തിൽ ഫ്ലാറ്റ് പൊളിക്കണം എന്ന ശക്തമായ നിലപാടിലാണ് സി പി ഐ.
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയില്ലാതെ നിൽക്കുകയാണ്.