അമിത്ഷാ  ‘ഹോം മോണ്‍സ്റ്റര്‍’ ; ‘വംശഹത്യയുടെ വിത്തുകള്‍ വിതറുകയാണയാള്‍’; മുസ്ലീങ്ങള്‍ ഇന്ത്യവിട്ടു പോകണമെന്ന് പരസ്യമായി ആഹ്വാനം ചെയ്യുന്നവന്‍ ; ബോയ്‌സ് ഫെയിം നടന്‍ സിദ്ധാര്‍ത്ഥ്

293

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ഹോം മോണ്‍സ്റ്റര്‍ എന്നു വിശേഷിപ്പിച്ച് നടന്‍ സിന്ധാര്‍ഥ്. പൗരത്വ ഭേദഗതി ബില്ലിലൂടെ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍ അഭയാര്‍ഥികള്‍ക്ക് ഇന്ത്യ വിട്ടു പോകേണ്ടി വരില്ലെന്ന് ഉറപ്പു നല്‍കിക്കൊണ്ട് കൊല്‍ക്കത്തയില്‍ അമിത്ഷാ നടത്തിയ പ്രംസംഗത്തെ എതിര്‍ത്താണ് സിദ്ധാര്‍ഥ് രംഗത്ത് എത്തിയത്.
അമിത് ഷാ നടത്തിയ പ്രസംഗത്തിന്റെ ഭാഗം ഷെയര്‍ ചെയ്ത സിദ്ധാര്‍ഥ് അദ്ദേഹം ഹോം മിനിസ്റ്റര്‍ അല്ല ഹോം മോണ്‍സ്റ്റര്‍ ആണെന്നു പറയുന്നു.

‘ഈ ഹോം മോണ്‍സ്റ്റര്‍ക്ക് ഇങ്ങനെ സംസാരിക്കാന്‍ ആരാണ് അധികാരം കൊടുത്തത്. മുസ്ലീംങ്ങളായ അഭയാര്‍ഥികളെ മാത്രം രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമല്ലേ? ഇവിടെ എന്താണ് നടക്കുന്നത്? എല്ലാവരും കാണ്‍കെ വംശഹത്യയുടെ വിത്തുകള്‍ വിതറുകയാണയാള്‍…’ മുസ്ലീങ്ങള്‍ ഇന്ത്യ വിട്ടു പോകണം എന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here