27.4 C
Kollam
Sunday, December 22, 2024
HomeNewsPoliticsഅരൂരില്‍ ഷാനിമോള്‍ ഉസ്മാനെ തോല്‍പ്പിക്കാന്‍ സിപിഎം- ബിജെപിയുമായി അടുക്കുന്നു; വോട്ടു മറിക്കല്‍ ലക്ഷ്യമിട്ട് സിപിഎം മുതിര്‍ന്ന...

അരൂരില്‍ ഷാനിമോള്‍ ഉസ്മാനെ തോല്‍പ്പിക്കാന്‍ സിപിഎം- ബിജെപിയുമായി അടുക്കുന്നു; വോട്ടു മറിക്കല്‍ ലക്ഷ്യമിട്ട് സിപിഎം മുതിര്‍ന്ന നേതാക്കള്‍ ബിജെപി പടിക്കലില്‍

അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെ തോല്‍പ്പിക്കാന്‍ സിപിഎം- ബിജെപി അവിശുദ്ധ കൂട്ടുകെട്ട്. ബിജെപി വോട്ടുകള്‍ മറിക്കാന്‍ സിപിഎം കണ്ണൂര്‍ ലോബി അരൂരില്‍ ക്യാമ്പ് ചെയ്യുകയാണെന്നാണ് സമന്വയം ഇന്റലിജന്റ്‌സിന് ലഭിക്കുന്ന വിവരം . പി ജയരാജന്‍ അടക്കം മുതിര്‍ന്ന നേതാക്കള്‍ ബിജെപി നേതാക്കളുമായി ഇതു സംബന്ധിച്ച് രഹസ്യ കൂടിക്കാഴ്ച നടത്തി. മാത്രമല്ല അരൂരില്‍ ക്യാമ്പ് ചെയ്യുന്ന സിപിഎം പ്രവര്‍ത്തകര്‍ വോട്ടു മറിക്കല്‍ ലക്ഷ്യമിട്ട് ബിജെപി വീടുകള്‍ കയറി ഇറങ്ങുകയാണ്. അതേസമയം ഷാനി മോള്‍ ഉസ്മാനെതിരെ കൂടുംബയോഗങ്ങളില്‍ വരെ സിപിഎം നേതാക്കള്‍ അധിക്ഷേപം തുടരുകയാണ്. വികസനമാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ ഞങ്ങളുടെ സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യൂവെന്നും അതല്ല നിയമസഭയില്‍ ബോയ്‌കോട്ട് നടത്താന്‍ ആണ് ഒരു സ്ഥാനാര്‍ഥിയെ മതിയെങ്കില്‍ അവര്‍ക്ക് വോട്ടു ചെയ്യൂവെന്നാണ് സിപിഎം നേതാക്കളുടെ പരസ്യ പ്രസ്താവന.

- Advertisment -

Most Popular

- Advertisement -

Recent Comments