കള്ളന്‍മാര്‍ക്കെല്ലാം പേര് മോദി എന്ന വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായി രാഹുല്‍ ഗാന്ധി സൂററ്റ് കോടതിയില്‍ ഹാജരായി.
തന്റെ പരാമര്‍ശം തെറ്റാണെന്ന് കരുതുന്നില്ലെന്നായിരുന്നു രാഹുല്‍ കോടതിയെ അറിയിച്ചത്. കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്നു വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടേയും പേരില്‍ മോദിയുണ്ട്. ഇനി ഇതുപോലുള്ള എത്ര മോദിമാര്‍ വരാനുണ്ടെന്ന് പറയാന്‍ കഴിയില്ല’ എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തായിരുന്നു വിവാദ പരാമര്‍ശം. എന്നാല്‍ മോദിയുടെ കുടുംബപ്പേര് എല്ലാ കള്ളന്മാരും പങ്കിട്ടുവെന്നാണ് ഞാന്‍ പറഞ്ഞത്. അതില്‍ തെറ്റ് എന്താണ് രാഹുല്‍ ചോദിച്ചു. കേസിലെ വാദം നടക്കുന്നതിനിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം.
വരും ദിവസങ്ങളില്‍ കേസ് പരിഗണിക്കുമ്പോള്‍ രാഹുല്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഇളവ് നല്‍കണമെന്നും അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു.
എന്നാല്‍ ഇതില്‍ പ്രതിഭാഗം അഭിഭാഷകന്‍ എതിര്‍പ്പുന്നയിച്ചു. എന്നാല്‍ അടുത്ത തവണ വാദം കേള്‍ക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ഹാജരാകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ഡിസംബര്‍ 10 നാണ് ഹരജി കോടതി പരിഗണിക്കുക.