23.5 C
Kollam
Sunday, February 23, 2025
HomeNewsPoliticsപോടീ പൂതനേ ...വാടാ കംസാ.... പുരാണ കഥാപാത്രങ്ങളുടെ പേര് പറഞ്ഞു അരൂരില്‍ പോര് മുറുകുന്നു...

പോടീ പൂതനേ …വാടാ കംസാ…. പുരാണ കഥാപാത്രങ്ങളുടെ പേര് പറഞ്ഞു അരൂരില്‍ പോര് മുറുകുന്നു…

സുധാകരന്റെ പൂതനാ പ്രയോഗം വിവാദമായതിനു പിന്നാലെ മന്ത്രി ജി.സുധാകരനെ കംസന്‍ എന്ന് വിശേഷിപ്പിച്ച് എം.എം ഹസന്‍ രംഗത്ത്. സുധാകരന്‍ കംസന്റെ അവതാരമാണെന്നും കൊന്നാടുക്കാന്‍ ഇനി ബാക്കി എത്ര പേരുണ്ടെന്നും കോണ്‍ഗ്രസ് നേതാവായ ഹസന്‍ ചോദിച്ചു. പുരാണങ്ങളിലെ പ്രതിലോമ കഥാപാത്രങ്ങളുടെ പേര് പറഞ്ഞ് ഇരു മുന്നണികളും തമ്മിലടി തുടങ്ങിയതോടെ അരൂരില്‍ ഉപതെരഞ്ഞെടുപ്പിന് ചൂട് ഏറി. നേരത്തെ ജി സുധാകരന്‍ അറിവില്ലാതെയാണ് പൂതനാ പ്രയോഗം നടത്തിയെങ്കില്‍ ഇക്കുറി അറിഞ്ഞുകൊണ്ടാണ് എം.എം ഹസന്‍ കംസന്‍ പ്രയോഗം നടത്തിയിരിക്കുന്നത്. അതേസമയം ചൂടന്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ട്രോളുകളായും മുന്നണികള്‍ രംഗത്തിറക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചൂട് കടുത്തതോടെ മൂന്ന് മുന്നണികളിലേയും സ്റ്റാര്‍ ക്യാമ്പയിനര്‍മാര്‍ അരൂരിലേക്ക് തിരിച്ചു കഴിഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ പിണറായി വിജയന്‍ എന്നിവര്‍ ഇടതുപക്ഷത്തിനായി അണിനിരക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി , രമേശ് ചെന്നിത്തല എന്നിവര്‍ യുഡിഎഫിനായി തേര് തളിക്കും. എന്‍ഡിഎ ക്ക് ദ്വിഗ് വിജയം സമ്മാനിക്കാനായി കുമ്മനം , ഒ.രാജഗോപാല്‍, സുരേഷ് ഗോപി എന്നിവര്‍ കളത്തിലിറങ്ങും.

- Advertisment -

Most Popular

- Advertisement -

Recent Comments