28.3 C
Kollam
Friday, November 22, 2024
HomeNewsPoliticsറഫാല്‍ അന്ന് ഉണ്ടായിരുന്നെങ്കില്‍ പാകിസ്ഥാനില്‍ പ്രവേശിക്കാതെ ഇന്ത്യയില്‍ നിന്ന് ബാല്‍കോട്ട് ആക്രമിക്കാമായിരുന്നു': രാജ്നാഥ് സിംഗ്

റഫാല്‍ അന്ന് ഉണ്ടായിരുന്നെങ്കില്‍ പാകിസ്ഥാനില്‍ പ്രവേശിക്കാതെ ഇന്ത്യയില്‍ നിന്ന് ബാല്‍കോട്ട് ആക്രമിക്കാമായിരുന്നു’: രാജ്നാഥ് സിംഗ്

ഇന്ത്യയില്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ തീവ്രവാദ ക്യാമ്പുകള്‍ ആക്രമിക്കാന്‍ വ്യോമസേനക്ക് പാകിസ്ഥാനിലെ ബാല്‍കോട്ടില്‍ പ്രവേശിക്കേണ്ടി വരില്ലായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് .

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ മീര ഭയന്ദര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി നരേന്ദ്ര മേത്തയുടെ വോട്ടെടുപ്പ് റാലി അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി . അടുത്തിടെ ഫ്രാന്‍സില്‍ നിന്നും ആദ്യത്തെ റഫാല്‍ ജെറ്റ് വാങ്ങിയതിനുശേഷം യുദ്ധവിമാനത്തില്‍ ശസ്ത്ര പൂജ നടത്തിയതിനെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു.

”റഫാല്‍ യുദ്ധവിമാനങ്ങള്‍ നമ്മുടെ കൈവശമുണ്ടായിരുന്നുവെങ്കില്‍ നമുക്ക് ബാല്‍കോട്ടില്‍ പ്രവേശിച്ച് ആക്രമണംനടത്തേണ്ടിവരില്ലായിരുന്നു. ഇന്ത്യയില്‍ ഇരുന്നുകൊണ്ട് തന്നെ നമുക്ക് ബാല്‍കോട്ടില്‍ ആക്രമണം നടത്താന്‍ കഴിയുമായിരുന്നു,” അദ്ദേഹം പറഞ്ഞു. യുദ്ധവിമാനങ്ങള്‍ സ്വയം പ്രതിരോധത്തിനുവേണ്ടിയാണെന്നും ആക്രമണത്തിന് വേണ്ടിയല്ലെന്നും പ്രതിരോധ മന്ത്രി ആവര്‍ത്തിച്ചു.
‘ശസ്ത്ര പൂജ” യുമായി ബന്ധപ്പെട്ട വിവാദത്തില്‍, ”ഞാന്‍ വിമാനത്തില്‍ ഓം” എഴുതി, ഒരു തേങ്ങ ഉടച്ചു. ഒരിക്കലും അവസാനിക്കാത്ത പ്രപഞ്ചത്തെ ഓം സൂചിപ്പിക്കുന്നു ‘ എന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments