28.5 C
Kollam
Thursday, January 23, 2025
HomeNewsPolitics' പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം തടയും, ആ വെള്ളം ഹരിയാനയിലെ കര്‍ഷകര്‍ക്ക് നല്‍കും ; നരേന്ദ്രമോദി

‘ പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം തടയും, ആ വെള്ളം ഹരിയാനയിലെ കര്‍ഷകര്‍ക്ക് നല്‍കും ; നരേന്ദ്രമോദി

ഹരിയാനയിലെ തെരഞ്ഞെടുപ്പു റാലിയില്‍ കര്‍ഷകര്‍ക്ക് വാഗ്ദാനം നല്‍കി പ്രധാനമന്ത്രി മോദി. പാക്കിസ്ഥാനിലേക്കുള്ള വെള്ളം തടഞ്ഞ് ആ വെള്ളം ഹരിയാനയിലെ കര്‍ഷകര്‍ക്കെത്തിക്കുമെന്ന് മോദി പറഞ്ഞു.

”70 വര്‍ഷമായി ഇന്ത്യന്‍ കര്‍ഷകര്‍ക്ക് അവകാശപ്പെട്ട വെള്ളം പാക്കിസ്ഥാനിലേക്ക് ഒഴുകുന്നു. അത് തടയും . ഹരിയാനയിലെ കര്‍ഷകരുടെ വീട്ടുമുറ്റത്ത് വെള്ളമെത്തിക്കും. അതിനായി പോരാടുമെന്നും” മോദി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കിയതിനെതിരെ കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണ്. നിയമ സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ശിക്ഷ നല്‍കണമെന്നും മോദി ഹരിയാനയിലെ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

കുരുക്ഷേത്ര, ചാര്‍ഖി ദാദ്രി എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പു റാലിയില്‍ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി.

- Advertisment -

Most Popular

- Advertisement -

Recent Comments