27.8 C
Kollam
Saturday, December 21, 2024
HomeNewsPoliticsദീദിയെ ഒതുക്കാന്‍ ബംഗാളിലെ കടുവ ദാദ ; ലക്ഷ്യം 2021 -ലെ തെരഞ്ഞെടുപ്പ് ; ...

ദീദിയെ ഒതുക്കാന്‍ ബംഗാളിലെ കടുവ ദാദ ; ലക്ഷ്യം 2021 -ലെ തെരഞ്ഞെടുപ്പ് ; അമിത് ഷായുടെ പുതിയ തന്ത്രത്തില്‍ ബംഗാളില്‍ ആയിരം താമര വിരിയുമോ?

ബംഗാളില്‍ താമര വിരിയിക്കാന്‍ അമിത് ഷാ പുതിയ തന്ത്രം പയറ്റുന്നു. മമത ബാനര്‍ജിയെ ഒതുക്കാന്‍ ഇത്തവണ അദ്ദേഹം രംഗത്തിറക്കിയിരിക്കുന്നത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകനും ബംഗാള്‍ കടുവ എന്നറിയപ്പെടുന്ന സൗരവ് ഗാംഗുലിയെ തന്നെയാണ്. ബംഗാളിലെ ഗാംഗുലിയുടെ സ്വാധീനം തിരച്ചറിഞ്ഞ ഷാ വന്‍ വോട്ടു ബാങ്ക് മുന്നില്‍ കണ്ടു കൊണ്ടാണ് ഈ കളിക്ക് ഒരുങ്ങിയിരിക്കുന്നത്. ബിസിസി പ്രസിഡന്റ് സ്ഥാനം നല്‍കുക വഴി ബംഗാളിലെ വന്‍ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഗാംഗുലിക്കുള്ള സ്വാധീനം തെരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുത്താമെന്ന് അമിത്ഷാ ലക്ഷ്യം വെക്കുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ കരുനീക്കം അമിത്ഷാ നടപ്പിലാക്കിയിരിക്കുന്നത്.
2021ല്‍ ബംഗാളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് അമിത്ഷാ ഈ സ്ഥാനം ഗാംഗുലിക്ക് വച്ചു നീട്ടിയിരിക്കുന്നതെന്ന് നിസംശയം പറയാം.

എന്നാല്‍ ഗാംഗുലിയും ഷായും ഇതുമായി പുറത്തു വരുന്ന വാര്‍ത്തകളെ നിഷേധിച്ച് രംഗത്തു വന്നിട്ടുണ്ട്. ‘ഞാന്‍ ബി.ജെ.പിയെ പിന്തുണയ്ക്കും എന്ന ഉപാധിയോടെ അല്ല ബി.സി.സി.ഐ പ്രസിഡന്റായത്. കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ക്രിക്കറ്റ് ചര്‍ച്ച ചെയ്തിട്ടില്ല.’അമിത് ഷായെ കണ്ടുവെന്നും ധാരണയിലെത്തിയെന്നുമുള്ള വാര്‍ത്തകളോട് പ്രതികരിച്ചു ഗാംഗുലി പറഞ്ഞു.

സെയിം ടോണിലാണ് അമിത് ഷായും വാര്‍ത്തകളോട് പ്രതികരിച്ചത്.ബി.സി.സി.ഐ പ്രസിന്‍ഡന്റിനെ നിയമിക്കാന്‍ തനിക്ക് യാതൊരു അധികാരവും ഇല്ലെന്നും അതിന് ക്രിക്കറ്റ് ബോര്‍ഡിന് വ്യക്തമായ നടപടി ക്രമങ്ങള്‍ ഉണ്ടെന്നും വിശദീകരിച്ച അമിത് ഷാ, ഗാംഗുലിയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും പറഞ്ഞു. എന്നാല്‍ അദ്ദേഹം ബി.ജെ.പിയിലേക്ക് വന്നാല്‍ സന്തോഷം മാത്രമേയുള്ളൂ എന്നും ഷാ കൂട്ടിച്ചേര്‍ത്തു.

2015ല്‍ സി.എ.ബി പ്രസിഡന്റ് സ്ഥാനത്തേക്ക് വന്ന ഗാംഗുലി തന്നെ അവിടേക്കെത്താന്‍ സഹായിച്ച മമതയ്ക്ക് പ്രത്യുപകാരം ചെയ്തത് ബി.ജെ.പിയില്‍ ചേരാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം നിരസിച്ചായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബി.സി.സി.ഐ അദ്ധ്യക്ഷന്‍ സ്ഥാനത്തേക്ക് ഗാംഗുലിയെ എത്തിക്കുന്നത് വഴി ബംഗാളില്‍ മമതയ്ക്കെതിരെയുള്ള മുഖം എന്ന രീതിയില്‍ അമിത് ഷാ പദ്ധതിയിടുകയാണ് എന്നതാണ് അഭ്യൂഹം. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിനെ നയിക്കാനോ താരപ്രചാരകനായോ ഗാംഗുലിയെ അമിത് ഷാ ഉപയോഗപ്പെടുത്തുമെന്ന സാദ്ധ്യത ഒരിക്കലും തള്ളി കളയാനാവില്ല.

- Advertisment -

Most Popular

- Advertisement -

Recent Comments