25.2 C
Kollam
Friday, December 27, 2024
HomeNewsPolitics'മനുഷ്യനെ നശിപ്പിക്കാം; പക്ഷെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല'; പെരുമഴയും വകവെയ്ക്കാതെ മോദിക്കെതിരെ സംസാരിച്ച ശരത് പവാറിന്...

‘മനുഷ്യനെ നശിപ്പിക്കാം; പക്ഷെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല’; പെരുമഴയും വകവെയ്ക്കാതെ മോദിക്കെതിരെ സംസാരിച്ച ശരത് പവാറിന് അഭിനന്ദന വര്‍ഷം ചൊരിഞ്ഞ് സോഷ്യല്‍ മീഡിയ

പെരുമഴയത്തും ആ പ്രസംഗം തുടര്‍ന്നു. സംസാരിച്ചത് മുഴുവന്‍ മോദിയെ പറ്റിയും കലങ്ങി മറിഞ്ഞ ബിജെപി രാഷ്ട്രീയത്തെ പറ്റിയുമായിരുന്നു. പറഞ്ഞത് ഇപ്രകാരം ‘ മനുഷ്യനെ നിങ്ങള്‍ക്ക് നശിപ്പിക്കാന്‍ കഴിഞ്ഞേക്കും എന്നാല്‍ തോല്‍പ്പിക്കാന്‍ കഴിയില്ല. പോരാട്ട വീര്യത്തിന്റെ പൗരുഷം ഉറഞ്ഞു തുള്ളുന്നതായിരുന്നു ആ വാക്കുകള്‍. പറഞ്ഞത് മറ്റാരുമല്ല എന്‍സിപി ദേശീയ നേതാവ് ശരത് പവാര്‍. തന്റെ തട്ടകമായ സത്താറയിലെ പൊതുയോഗത്തിലായിരുന്നു ശരത് പവാറിന്റെ വിപ്ലവാത്മഗമായ പ്രസംഗം. ഇതിനിടെ പെരുമഴ കോരി ചൊരിഞ്ഞെങ്കിലും ശരത് പവാര്‍ നിര്‍ത്താന്‍ കൂട്ടാക്കിയില്ല. ട്വിറ്ററില്‍ ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്താണ് ഇ പ്രസംഗം ഇടം നേടിയിരിക്കുന്നത്. ഇത് മഹാരാഷ്ട്രയിലെ വരും തലമുറക്ക് പ്രചോദനമാകുമെന്നാണ് പലരും ട്വിറ്ററില്‍ കുറിച്ചത്.

- Advertisment -

Most Popular

- Advertisement -

Recent Comments