അരൂരില്‍ ഇടതിനെ മറിച്ച് കോണ്‍ഗ്രസ് ജയിച്ചു കയറി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനിലൂടെയാണ് കോണ്‍ഗ്രസ് ഇടതു കോട്ടക്ക് വിള്ളല്‍ വീഴ്ത്തിയത്.
2000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടിയായിരുന്നു ഷാനിമോളിന്റെ തിളക്കമാര്‍ന്ന വിജയം.
കെ.ആര്‍ ഗൗരിയമ്മയില്‍ നിന്ന് ആരിഫ് പിടിച്ചെടുത്ത മണ്ഡലം ഷാനിമോള്‍ ഉസ്മാനിലൂടെ കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു.
വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു ഘട്ടത്തിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് മുന്നേറാനായില്ല. എല്‍.ഡി.എഫിന് മേല്‍ക്കൈ ഉള്ള പ്രദേശങ്ങളിലും ഷാനിമോളാണ് ലീഡ് ചെയ്തത്.
തുടക്കം മുതല്‍ തന്നെ ഷാനിമോള്‍ ഉസ്മാന് അരൂരില്‍ ലീഡ് ഉണ്ടായിരുന്നു. എന്നാല്‍ വ്യക്തമായ ലീഡ് പറയാന്‍ സാധിക്കാതെ ഫോട്ടോഫിനിഷിങ്ങിലേക്ക് അടക്കം അരൂര്‍ നീങ്ങിയിരുന്നു.