അടൂര്‍ പ്രകാശിന്റെ എതിര്‍പ്പ് മറികടന്ന് കോന്നിയില്‍ സീറ്റ് ഉറപ്പാക്കിയ മോഹന്‍രാജിന്റെ പരാജയം ഉറപ്പിച്ചത് പത്തനംതിട്ടയിലെ പുതിയ ഗ്രൂപ്പുകാര്‍.
കോണ്‍ഗ്രസിന് ഭൂരിപക്ഷമുളള പഞ്ചായത്തുകളില്‍ മോഹന്‍രാജിന് വോട്ടു കുറയാന്‍ കാരണം റോബിന്‍ പീറ്ററും അടൂര്‍ പ്രകാശും മാത്രമാണെന്നാണ് ചില മാധ്യമങ്ങള്‍ അടിവരയിട്ടു പറയുന്നത്. എന്നാല്‍ മണ്ഡലത്തിന് പുറത്തു നിന്ന് പ്രചരണത്തിനെത്തിയ ചില ഡിസിസി നേതാക്കള്‍ക്കും പങ്കുണ്ടെന്ന പുതിയ ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. ചാര്‍ജ്ജുകാരായ ഇവരില്‍ പലര്‍ക്കും മോഹന്‍രാജുമായി കാലാകലങ്ങളായി ശത്രുത ഉണ്ടായിരുന്നു. ഡിസിസി പ്രസിഡന്റായിരുന്ന കാലത്ത് പി മോഹന്‍രാജ് കോണ്‍ഗ്രസിലെ ചില നേതാക്കളെ ഒതുക്കാന്‍ പത്തനംതിട്ട നഗരസഭയില്‍ കോണ്‍ഗ്രസ് സീറ്റുകള്‍ മറ്റു ഘടകക്ഷികള്‍ക്ക് നല്‍കിയതിലുളള ശത്രുതയായിരുന്നു ഇതിനു പിന്നില്‍.
അത് കൂടാതെ പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനം ചൊല്ലി കഴിഞ്ഞ കാലത്തുണ്ടായ പല വിവാദങ്ങള്‍ത്തു പിന്നിലും മോഹന്‍രാജിന്റെ ഇടപെടിലുകളും അദ്ദേഹത്തിനോടുള്ള ശത്രുതയ്ക്ക് കാരണമായിട്ടുണ്ട്.
ഇത്തരത്തില്‍ പാര്‍ട്ടിയില്‍ മോഹന്‍രാജ് വലിയ ശത്രുക്കളെ തന്നെ സൃഷ്ടിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ തന്നെ പല പഞ്ചായത്തുകളുടെയും ചാര്‍ജ്ജകാര്‍ പ്രവര്‍ത്തനത്തിന് എത്തി ഫോട്ടോയും എടുത്ത് ഫെയസ് ബുക്കില്‍ ഇട്ട ശേഷം പഞ്ചായത്തുകളില്‍ നിന്നും മുങ്ങുന്ന അവസ്ഥയായിരുന്നു. ഇതെല്ലാം മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളെ ആകെമാനം പിന്നോട്ടടിച്ചു. എന്തുവന്നാലും തങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ലെന്നും പാപം ചുമക്കാന്‍ അടൂര്‍ പ്രകാശും റോബിനും ഉണ്ടെന്നും ഇവര്‍ പലരോടും പറയുകയും ചെയ്തതായാണ് പുറത്തു വരുന്ന വിവരം. പി മോഹന്‍രാജ് 10000ത്തിനടുത്ത് വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം അടൂര്‍ പ്രകാശിന്റെയും റോബിന്‍ പീറ്ററുടെയും തലയില്‍ വെച്ചു കെട്ടി കൈ നനയാതെ മീന്‍ പിടിക്കുകയാണ് കോണ്‍ഗ്രസിലെ ഈ പുതിയ ഗ്രൂപ്പുകാര്‍.