22.9 C
Kollam
Thursday, January 22, 2026
HomeNewsPoliticsഹരിയാന ബിജെപി തന്നെ ഭരിക്കും ; മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രി ; സത്യപ്രതിജ്ഞ നാളെ

ഹരിയാന ബിജെപി തന്നെ ഭരിക്കും ; മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രി ; സത്യപ്രതിജ്ഞ നാളെ

ഹരിയാനയില്‍ മുഖ്യമന്ത്രിയായി മുതിര്‍ന്ന ബിജെപി നേതാവ് മനോഹര്‍ ലാല്‍ ഖട്ടറിനെ വീണ്ടും തെരഞ്ഞെടുത്തു. ഇന്നു ചേര്‍ന്ന നിയമസഭാ കക്ഷി യോഗമാണ് ഖട്ടറിനെ തെരഞ്ഞെടുത്തത്. ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയാവും. നാളെയാണ് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കുക.

ഖട്ടര്‍ ഗവര്‍ണറെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. നിയമ സഭയില്‍ പത്ത് അംഗങ്ങളുള്ള ജനനായക് ജനതാ പാര്‍ട്ടി (ജെജെപി) കഴിഞ്ഞ ദിവസം ബിജെപിയുമായി ഒന്നിച്ചിരുന്നു. 90 അംഗ നിയമസഭയില്‍ 40 അംഗങ്ങളാണ് ബിജെപിക്കുള്ളത്. ജെജെപിക്ക് പത്ത് അംഗങ്ങളും.

- Advertisment -

Most Popular

- Advertisement -

Recent Comments