26.2 C
Kollam
Sunday, December 22, 2024
HomeNewsPoliticsമുന്‍ പ്രധാനമന്ത്രിയാണെങ്കിലും രക്ഷയില്ല ; തോറ്റാല്‍ പടിക്ക് പുറത്ത് ; കടക്ക് പുറത്തെന്ന് എച്ച്.ഡി ദേവ...

മുന്‍ പ്രധാനമന്ത്രിയാണെങ്കിലും രക്ഷയില്ല ; തോറ്റാല്‍ പടിക്ക് പുറത്ത് ; കടക്ക് പുറത്തെന്ന് എച്ച്.ഡി ദേവ ഗൗഡയ്ക്ക് അന്ത്യശാസനം

എംപി മാര്‍ക്കുള്ള ഔദ്യോഗിക വസതി ഒഴിയണമെന്ന് ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. ദേവെ ഗൗഡയ്ക്ക് അന്ത്യശാസനം. ദേവെ ഗൗഡയെ കൂടാതെ 25 മുന്‍ എം.പിമാര്‍ ഇനിയും വിതല്‍ ഭായ് പട്ടേല്‍ ഹൗസിലെ എം പി മാര്‍ക്കുള്ള മുറികള്‍ ഒഴിഞ്ഞിട്ടില്ല . ഈ സാഹചര്യത്തിലാണ് അന്ത്യശാസനം നല്‍കിയിരിക്കുന്നത്.

മുന്‍ എം പി മാര്‍ ലോക്സഭയുടെ കാലാവധി അവസാനിച്ച് പരമാവധി ഒരു മാസത്തിനുള്ളില്‍ ഔദ്യോഗിക വസതി ഒഴിയണമെന്നാണു ചട്ടം അനുശാസിക്കുന്നത്.

മുന്‍പും ഇത് നടപ്പാക്കിയിട്ടുണ്ട് .കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേവെ ഗൗഡ തോറ്റിരുന്നു. എന്നാല്‍ മുന്‍ പ്രധാനമന്ത്രിയെന്ന പരിഗണന വച്ച് സഫ്ദര്‍ജംഗ് ലെയിനിലെ ബംഗ്ലാവില്‍ താമസം തുടരാന്‍ ദേവെ ഗൗഡയെ അനുവദിച്ചിട്ടുണ്ട്. ദേവഗൗഡ ഔദ്യോഗിക വസതിയും ഗസ്റ്റ് ഹൗസും ഒരുമിച്ച് ഉപയോഗിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments