26.2 C
Kollam
Sunday, December 22, 2024
HomeNewsPoliticsറഫാല്‍ കരാര്‍ നിലനില്‍ക്കുമെന്ന് സുപ്രീംകോടതി; പുനഃപരിശോധന ആവശ്യമില്ല ; ഹരജികള്‍ തള്ളി

റഫാല്‍ കരാര്‍ നിലനില്‍ക്കുമെന്ന് സുപ്രീംകോടതി; പുനഃപരിശോധന ആവശ്യമില്ല ; ഹരജികള്‍ തള്ളി

റഫാല്‍ കേസില്‍ പുനഃപരിശോധന വേണ്ടെന്ന് സുപ്രീംകോടതി. പുനഃപരിശോധന ആവശ്യപ്പെട്ട് സുപ്രീം കോടതി മുമ്പാകെ എത്തിയ എല്ലാ ഹര്‍ജികളും തള്ളി. ഇതോടെ റഫാല്‍ കരാര്‍ നിലനില്‍ക്കുമെന്ന 2018 ഡിസംബര്‍ 14-ലെ വിധി നിലനില്‍ക്കും.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ജസ്റ്റിസ് എസ്.കെ കൗള്‍, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് റഫാല്‍ കരാറില്‍ പുനഃപരിശോധന വേണ്ടെന്ന് തീരുമാനിച്ചത്.

റഫാലിനെക്കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിന് അനുകൂലമാണെന്നും സുപ്രീം കോടതിയുടെ ഡിസംബര്‍ 14ലെ വിധിയില്‍ അപാകതയൊന്നും ഇല്ലായിരുന്നെന്നും കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാറിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി , പുതിയ തെളിവുകളെ അടിസ്ഥാനമാക്കി വിധി പുനപരിശോധിക്കണെന്ന ആവശ്യമാണ് ഹരജിക്കാര്‍ മുന്നോട്ടുവെച്ചത്. റഫാല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ മനപ്പൂര്‍വം തെറ്റിദ്ധരിപ്പിച്ചെന്നും ഇവര്‍ പുന: പരിശോധന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments