28.1 C
Kollam
Sunday, December 22, 2024
HomeNewsPoliticsട്രംപിന്റെ വരവോടെ ഉള്ള കിടപ്പാടവും പോയി; ചേരി നിവാസികളെ ഒഴിപ്പിക്കാന്‍ തയ്യാറെടുത്ത് ഗുജറാത്ത് സര്‍ക്കാര്‍; എങ്ങോട്ട്...

ട്രംപിന്റെ വരവോടെ ഉള്ള കിടപ്പാടവും പോയി; ചേരി നിവാസികളെ ഒഴിപ്പിക്കാന്‍ തയ്യാറെടുത്ത് ഗുജറാത്ത് സര്‍ക്കാര്‍; എങ്ങോട്ട് പോകണമെന്ന് അറിയാതെ പാവപ്പെട്ട ജനം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി അഹമ്മദാബാദിലെ ചേരി നിവാസികളെ ഗുജറാത്ത് സര്‍ക്കാര്‍ ഒഴിപ്പിക്കുന്നു.

ട്രംപും മോദിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന മോട്ടേര്‍ സ്റ്റേഡിയത്തിന്റെ സമീപത്തുള്ള ചേരിയില്‍ താമസിക്കുന്നവര്‍ക്കാണ് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയത്.
ചേരിനിവാസികളായ ഇരുനൂറോളം പേര്‍ക്കാണ് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇവരിലേറെപ്പേരും നിര്‍മാണത്തൊഴിലാളികളാണ് .

ഇരുപത് വര്‍ഷത്തിലധികമായി ഇവിടത്തെ താമസക്കാരാണ് . സന്ദര്‍ശനം പ്രമാണിച്ച് എത്രയും പെട്ടെന്ന് താമസ സ്ഥലം വിട്ടുപോകണമെന്ന് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ നേരിട്ടെത്തി അറിയിച്ചതായി ചേരിനിവാസികള്‍ പറയുന്നു.

മോട്ടേറ സ്റ്റേഡിയത്തിന് 1.5 കിലോമീറ്റര്‍ അകലെയാണ് ഈ ചേരി. സ്റ്റേഡിയത്തിലേയ്ക്ക് എത്തിച്ചേരുന്ന വിസാത്- ഗാന്ധിനഗര്‍ ഹൈവേയുടെ സമീപത്താണ് ഇത്. 64 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇതില്‍ 45 കുടുംബങ്ങള്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഓരോ കുടുംബത്തിലും നാലോ അതിലധികമോ അംഗങ്ങളുണ്ട്. ചുരുങ്ങിയ സമയംകൊണ്ട് എവിടേയ്ക്ക് താമസം മാറുമെന്ന ആശങ്കയിലാണ് തങ്ങളെന്ന് ചേരിനിവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments