രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നരേന്ദ്ര മോദിയുമായി നിര്‍ണായക ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ഇരുപതിനായിരം കോടി രൂപയുടെ ആയുധ കരാറിന് അന്തിമ രൂപം നല്‍കി. ഇന്ത്യ-യുഎസ് ആഗോള പങ്കാളിത്തം വിപുലീകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു ചര്‍ച്ച. ഇസ്ലാമിക ഭീകരവാദം നേരിടാന്‍ ഇന്ത്യയും അമേരിക്കയും പ്രതിജ്ഞാബദ്ധമാണെന്ന് ചര്‍ച്ചക്ക് ശേഷം ട്രംപ് വ്യക്തമാക്കി. ദക്ഷിണേഷ്യയില്‍ സമാധാനം സ്ഥാപിക്കാന്‍ ഇന്ത്യ മുന്‍കൈയെടിക്കണമെന്ന് പറഞ്ഞ ട്രംപ് പാകിസ്ഥാനുമായി അമേരിക്കയുടെ ബന്ധം മെച്ചപ്പെട്ടതായും വ്യക്തമാക്കി.