ബീഹാറില്‍ വീണ്ടും സഖ്യമുണ്ടാക്കാനൊരുങ്ങി ബിജെപി. ഈ സഖ്യം വന്‍ വിജയമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി കേന്ദ്ര ഘടകം. മുമ്പ് ബിജെപിയെ ഞെട്ടിച്ച് നിതീഷ് കുമാറും ലാലു പ്രസാദ് യാദവും സഖ്യമുണ്ടാക്കിയപ്പോള്‍ അത് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയിരുന്നു. എന്നാല്‍ ഇത്തവണ അതേ ആയുധം പ്രതിപക്ഷത്തിനു നേരെ പ്രയോഗിച്ചിരിക്കുകയാണ് ചാണക്യ തന്ത്രജ്ഞനായ അമിത് ഷാ. ഇതിനു പുറമെ സീറ്റിന്റെ കാര്യത്തില്‍ ആര്‍ജെഡിയും കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുകയാണ്. അതേസമയം മഹാരാഷ്ട്ര ആവര്‍ത്തിക്കാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് അമിത് ഷാ. കാര്യങ്ങള്‍ വൈകിയ സാഹചര്യമാണ് ശിവസേനയെ കോണ്‍ഗ്രസ് പാളയത്തിലെത്തിച്ചതെന്നാണ് അമിത് ഷാ ഇപ്പോള്‍ ചിന്തിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ പ്രതിപക്ഷത്തിന് ചിന്തിക്കാന്‍ പോലും സാധിക്കാത്ത വേഗത്തില്‍ സഖ്യത്തെ ഉറപ്പിക്കുകയാണ് ബിജെപി ഇപ്പോള്‍ ചെയ്തിരിക്കുന്നത്.