27.1 C
Kollam
Sunday, December 22, 2024
HomeMost Viewedമുഖ്യമന്ത്രി പിണറായി വിജയൻ നയം വ്യക്തമാക്കണം; പ്രതിപക്ഷത്തെ ആക്ഷേപിക്കാൻ മാത്രമായി കാണരുത്. നാറിയ പദപ്രയോഗങ്ങൾ ഒഴിവാക്കണം

മുഖ്യമന്ത്രി പിണറായി വിജയൻ നയം വ്യക്തമാക്കണം; പ്രതിപക്ഷത്തെ ആക്ഷേപിക്കാൻ മാത്രമായി കാണരുത്. നാറിയ പദപ്രയോഗങ്ങൾ ഒഴിവാക്കണം

മുഖ്യമന്ത്രി പിണറായി വിജയൻ നയം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കോവിഡിന്റെ ഏതു പ്രതിരോധ പ്രവർത്തനത്തിലാണ് തുരങ്കം വെച്ചത് ?

കഴിഞ്ഞദിവസം കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. സർക്കാരിന്റെ വീഴ്ച ചൂണ്ടിക്കാണിക്കുക മാത്രമാണ് പ്രതിപക്ഷം ചെയ്തത്.

കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളിൽ യുഡിഎഫ് പൂർണ പിൻതുണയും സഹകരണം നൽകുന്നു. താഴേത്തട്ടു മുതൽ പ്രവർത്തകർ പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മുഴുവൻ പ്രവർത്തനങ്ങളും സർക്കാരിന്റേതാണെന്ന്‌ വരുത്തിത്തീർക്കാനുള്ള ബോധപൂർവമായ നീക്കം സർക്കാർ ഏജൻസികളുടെ സഹായത്തോടെ മുഖ്യമന്ത്രി ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

ബംഗാളിൽ സിപിഎം സ്വീകരിക്കുന്ന സമീപനം
യുഡിഎഫ് ഇവിടെ സർക്കാരിനോട് സ്വീകരിച്ചിട്ടില്ല. സീതാറാം യെച്ചൂരി നടത്തുന്ന പ്രസ്താവനകളുടെ പകുതിപോലും നടത്തിയിട്ടില്ല. എന്നാൽ സംസ്ഥാന സർക്കാരിന്റെ എല്ലാ തരത്തിലുമുള്ള കോവിഡ് പ്രവർത്തനങ്ങൾക്ക്
യോജിച്ചു തന്നെയാണ് യുഡിഎഫ് നിലകൊള്ളുന്നത്. പ്രളയകാലത്തും അങ്ങനെയായിരുന്നു. പ്രളയ ഫണ്ട് കൈയിട്ടു വാരിയവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രവാസികളോടുള്ള സർക്കാരിന്റെ സമീപനത്തോട് യോജിക്കാനാവില്ല.
അവർ
അവിടെക്കിടന്ന് മരിക്കട്ടെ എന്ന നയമാണ് സർക്കാരിന്. പ്രതിപക്ഷ സംഘടനകളാണ് പ്രവാസികളെ സഹായിച്ചത്. മുഖ്യമന്ത്രി നടത്തിയിട്ടുള്ള പദപ്രയോഗങ്ങളെയും രമേശ് ചെന്നിത്തല വിമർശിച്ചു.
മുഖ്യമന്ത്രി പ്രേമചന്ദ്രൻ എംപി ഉൾപ്പെടെ പലരെയും നിരക്കാത്ത വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചു.
എന്നാൽ മുഖ്യമന്ത്രി ആ പദങ്ങൾ പിൻവലിച്ചിട്ടില്ല. മുല്ലപ്പള്ളിയുടെ പിതാവിനെതിരെ എത്ര മോശമായ പദ പ്രയോഗമാണ് മുഖ്യമന്ത്രി നടത്തിയത്.

മന്ത്രിസഭയിലെ മന്ത്രിമാർ സ്ത്രീകളെ പൂതനയെന്നും പറഞ്ഞു കൂടാത്ത വാക്കുകൾ ഉപയോഗിച്ചപ്പോഴും മുഖ്യമന്ത്രി മൗനം പാലിച്ചുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എൽഡിഎഫ് കൺവീനർ രമ്യഹരിദാസിനെ ഉൾപ്പെടെയുള്ള സ്ത്രീകളെ അധിക്ഷേപിച്ചിട്ടും മറുപടി ഉണ്ടായില്ല. സ്ത്രീകളെ സംബന്ധിച്ചുള്ള അങ്ങയുടെ മന്ത്രിമാരുടെ പദപ്രയോഗങ്ങൾ കേരളം ധാരാളം കേട്ടിട്ടുള്ളതാണ്.

കായംകുളം എംഎൽഎ മാധ്യമപ്രവർത്തകരെ കുറിച്ച് നടത്തിയ പരാമർശത്തെ കുറിച്ച് ചോദിച്ചപ്പോൾ അത് അറിഞ്ഞില്ലെന്നാണ് പറഞ്ഞത്. വനിതാകമ്മിഷൻ ചെയർമാൻ പാർട്ടിയെ കുറിച്ച് നടത്തിയ പരാമർശവും അറിഞ്ഞില്ലെന്ന് പറഞ്ഞു.
കെ പി സി സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനേയും അപമാനിച്ചു.

ഏതവസരം കിട്ടിയാലും കോൺഗ്രസിനെ അപമാനിക്കുക എന്ന ലക്ഷ്യം മാത്രമാണ് മുഖ്യമന്ത്രിയും അണികളും നടത്തുന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ഇത് ഒട്ടും ആശാവഹമല്ല.
ഒരു മുഖ്യമന്ത്രിക്ക് ചേരുന്നതല്ല.
മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി അത്യന്തം ഖേ:കരവും പ്രതിഷേധാർഹവുമാണെന്ന് ചെന്നിത്തല പ്രതികരിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments