27.4 C
Kollam
Sunday, December 22, 2024
HomeNewsPoliticsപോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പണം ഒളിപ്പിച്ചിരിക്കുന്നതെവിടെയെന്നറിയാന്‍ ഇഡിക്ക് തിടുക്കം ; പണമിടപാടുകള്‍ കണ്ടെത്താന്‍ വീടുകളില്‍ പരിശോധന...

പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പണം ഒളിപ്പിച്ചിരിക്കുന്നതെവിടെയെന്നറിയാന്‍ ഇഡിക്ക് തിടുക്കം ; പണമിടപാടുകള്‍ കണ്ടെത്താന്‍ വീടുകളില്‍ പരിശോധന ; നസറുദ്ദീന്‍ എളമരത്തെയും കുടുക്കാനുറപ്പിച്ച് റെയ്ഡ് 

തീവ്രമതസംഘടനകളില്‍ ഒന്നാണ് പോപ്പുലര്‍ ഫ്രണ്ട്. മത തീവ്രത പ്രചരിപ്പിച്ച് പണം സ്വരൂപിക്കുക എന്നത് മാത്രമാണ് ഈ സംഘടനയുടെ ലക്ഷ്യം. ഈ സംഘടനക്ക് വിദേശരാജ്യങ്ങളില്‍ നിന്നു തന്നെ ഫണ്ടുകള്‍ നിരവധി വരുന്നുണ്ട്. എന്നാല്‍ ഈ പണം ഒക്കെ അവര്‍ എന്തു ചെയ്യുന്നുവെന്ന് ആര്‍ക്കും അറിയില്ല. കേരളത്തില്‍ വളര്‍ന്നു പന്തലിച്ച ഈ സംഘടനയുടെ പണമിടപാടുകളെ കുറിച്ച് അറിയാനായി ഇതാ ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് തന്നെ നേരിട്ട് എത്തിയിരിക്കുകയാണ്.

ഇതിന്റെ ഭാഗമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ പരിശോധന നടത്തി വരുകയാണ് ഇഡി. പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം, പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒ എം എ സലാം എന്നിവരുടെ മലപ്പുറത്തുള്ള വീടുകളിലാണ് ഇഡി പരിശോധന തുടരുന്നത്.

മാത്രമല്ല കരമന അഷ്‌റഫ് മൗലവിയുടെ തിരുവനന്തപുരം പൂന്തുറയിലെ വീട്ടിലും പണമിടപാട് അന്വേഷണത്തിന്റെ ഭാഗമായി സംഘം പരിശോധന നടത്തുകയാണ്. കൊച്ചിയില്‍ നിന്നുമെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. നേരത്തെ തന്നെ സംഘം അഷ്‌റഫ് മൗലവിയുടെ പണമിടപാട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. പണമിടപാടുകളുമായി ബന്ധപ്പെട്ട തെളിവുകള്‍ എത്രയും വേഗം ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സി അഷ്‌റഫ് മൗലവിയോട് ആവശ്യപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. ഇതിനു ശേഷമാണ് നേതാക്കളുടെ വീട്ടില്‍ റെയ്ഡ് നടക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments